|    Oct 20 Sat, 2018 1:10 am
FLASH NEWS
Home   >  Sports  >  Cricket  >  

തുടര്‍ച്ചയായ മല്‍സരങ്ങള്‍ തളര്‍ത്തുന്നു; ഇന്ത്യന്‍ ടീമിന്‌ വിശ്രമം വേണമെന്ന് രവിശാസ്ത്രി

Published : 9th September 2017 | Posted By: ev sports


ന്യൂഡല്‍ഹി: തുടര്‍ച്ചയായ മല്‍സരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളെ ശാരീരികമായും മാനസികമായും തളര്‍ത്തുന്നതായും വിശ്രമം വേണമെന്നുമാവശ്യപ്പെട്ട് ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി ബിസിസിഐയെ സമീപിച്ചു. തുടര്‍ച്ചയായ പരമ്പരകള്‍ തീരുമാനിക്കുമ്പോള്‍ ഇടവേളകളുടെ കാര്യത്തില്‍ ബിസിസിഐ ശ്രദ്ധിക്കണമെന്നും രവി ശാസ്ത്രി ആവശ്യപ്പെട്ടു. ബിസിസിഐയുട ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ജോഹ്രിയുമായും നടത്തിയ വീഡിയോ കോണ്‍ഫെറെന്‍സിനിടെയാണ് ശാസ്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ശ്രീലങ്കയ്‌ക്കെതിരായ ഒമ്പത് മല്‍സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യ നാട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ വിശ്രമിക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നതിന് മുമ്പ് തന്നെ ആസ്‌ത്രേലിയന്‍ പരമ്പര ആരംഭിക്കും. ഈ മാസം 17ന് ആരംഭിക്കുന്ന ഓസീസ് പരമ്പര ഒക്ടോബര്‍ 13 വരെ നീണ്ടുനില്‍ക്കുന്നതാണ്. തൊട്ടുപിന്നാലെ ന്യൂസിലന്‍ഡിനെതിരായ പരമ്പര ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ ഏഴ് വരെയും നടക്കും. ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നവംബര്‍ 15 മുതല്‍ ഡിസംബര്‍ 24 വരെ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ വീണ്ടും പരമ്പര കളിക്കും. ലങ്കന്‍ പരമ്പരയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഇന്ത്യ പരമ്പര കളിക്കും. 2019ല്‍ ലോകകപ്പ് വരാനിരിക്കെ തുടര്‍ച്ചയായ മല്‍സരങ്ങള്‍ താരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും രവി ശാസ്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss