|    Dec 18 Mon, 2017 12:44 pm
Home   >  Todays Paper  >  Page 5  >  

തുടര്‍ച്ചയായി വാങ്ങാത്തവരുടെ റേഷന്‍ തടയും

Published : 31st October 2017 | Posted By: fsq

 

തിരുവനന്തപുരം: റേഷന്‍ കാ ര്‍ഡ് കൈവശമുണ്ടായിട്ടും തുടര്‍ച്ചയായി റേഷന്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ തടയും. രണ്ടു മാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരുടെ റേഷന്‍വിഹിതം തടയാനാണു ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ വൈകാതെ ഇറക്കാനുള്ള നീക്കത്തിലാണു സര്‍ക്കാര്‍. വിഹിതം തടയുമെങ്കിലും കാര്‍ഡ് റദ്ദാക്കില്ല. റേഷന്‍  തുടര്‍ച്ചയായി വാങ്ങാത്തവരുടെ വിഹിതം അര്‍ഹതപ്പെട്ടവര്‍ക്കു വീതിച്ചു നല്‍കും. ഭക്ഷ്യഭദ്രതാ നിയമപ്രകാരം പട്ടിക തയ്യാറാക്കിയാണു ഗുണഭോക്താക്കളെ കണ്ടെത്തി റേഷന്‍ നല്‍കുന്നത്. എന്നാല്‍, പട്ടികയിലുള്ള ഒട്ടേറെ പേര്‍ റേഷന്‍ വാങ്ങുന്നില്ല. അതതു മാസം ലഭിക്കുന്ന റേഷന്‍ മൊത്തത്തില്‍ ചെലവായാല്‍ മാത്രമേ സംസ്ഥാനത്തിനു കൂടുതല്‍ ഭക്ഷ്യധാന്യം കേന്ദ്രത്തോട് ആവശ്യപ്പെടാനാവൂ. മുന്‍ഗണനാ പട്ടികയില്‍പ്പെട്ടവര്‍ റേഷന്‍ വാങ്ങാതിരുന്നാ ല്‍ ഭാവിയില്‍ സംസ്ഥാനത്തിനു ലഭിക്കുന്ന കേന്ദ്രവിഹിതത്തില്‍ കുറവുവന്നേക്കുമെന്ന കണക്കുകൂട്ടലിലാണു സര്‍ക്കാരിന്റെ നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss