|    Jul 17 Tue, 2018 7:24 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തുടര്‍ച്ചയായി അവധി ; നോട്ടുക്ഷാമത്തിന് സാധ്യത

Published : 25th September 2017 | Posted By: fsq

 

തിരുവനന്തപുരം: തുടര്‍ച്ചയായി നാലുദിവസം ബാങ്കുകള്‍ അവധിയാവുമെന്നതിനാല്‍ കറന്‍സിക്ഷാമം രൂക്ഷമായേക്കും. ഈ ആഴ്ചയുടെ അവസാനമാണ് അവധി തുടങ്ങുക. 29 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയാണ് ബാങ്കുക ള്‍ അടഞ്ഞുകിടക്കുക. 29ന് മഹാനവമിയും 30ന് വിജയദശമിയും പ്രമാണിച്ചാണ് അവധി. ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച പൊതു അവധിയാണ്. രണ്ടിന് ഗാന്ധിജയന്തി ആയതിനാല്‍ അന്നും ബാങ്ക് അവധിയാണ്. ചുരുക്കത്തില്‍ 29ന് ബാങ്കുകള്‍ അടച്ചാല്‍ പിന്നെ ഒക്ടോബര്‍ മൂന്നിന് മാത്രമെ തുറന്നു പ്രവര്‍ത്തിക്കൂ.  ആവശ്യത്തിന് പണം എടിഎമ്മുകളില്‍ നിറയ്ക്കുമെന്ന് ബാങ്കുകള്‍ പറയാറുണ്ടെങ്കിലും മുന്‍കരുതലെന്ന നിലയ്ക്ക് പലരും കൂടുതല്‍ തുക പിന്‍വലിക്കുന്നത് കറന്‍സിക്ഷാമത്തിന് ഇടയാ ക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss