|    Mar 29 Wed, 2017 9:07 am

തുടരെ ഹര്‍ത്താലുകള്‍; തലശ്ശേരിയിലെ വ്യാപാരികള്‍ ആശങ്കയില്‍

Published : 13th October 2016 | Posted By: Abbasali tf

തലശ്ശേരി: ഒന്നിനു പിറകെ ഒന്നായി ഹര്‍ത്താലാചരിക്കുന്നത് പതിവായതോടെ വ്യാപാരത്തിനും വാണിജ്യത്തിനും പേരുകേട്ട തലശ്ശേരിയിലെ വ്യാപാരികള്‍ ആശങ്കയില്‍. ഇവരില്‍ പലരും തങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ അന്യജില്ലകളിലേക്ക് പറിച്ചുനട്ടു തുടങ്ങി. രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് തലശ്ശേരിയിലെ വ്യാപാര മേഖല ദുര്‍ബലമാവാന്‍ കാരണം. ബാങ്ക് വായപ ഉള്‍പ്പെടെ പലരില്‍ നിന്നായി സ്വരൂപിക്കുന്ന വന്‍തുകയാണ് വ്യാപാരത്തില്‍ പലരും നിക്ഷേപിക്കുന്നത്. പണം യഥാസമയം തിരിച്ചുല്‍കണമെങ്കില്‍ വ്യാപാരം കൃത്യമായി നടക്കണം. എന്നാല്‍, മുറതെറ്റാതെയുള്ള ഹര്‍ത്താലുകള്‍ പതിവായതോടെ കടക്കെണിയിലാണ് പല വ്യാപാരികളും. തലശ്ശേരിയുടെ ഏതെങ്കിലും ഭാഗത്ത് രാഷ്ട്രീയ സംഘര്‍ഷം ഉടലെടുത്താല്‍ സ്വാഭാവികമായും അത് എത്തിച്ചേരുന്നത് ഹര്‍ത്താലിലാണ്. ഇതു മൊത്ത കച്ചവടക്കാരെയും ചെറുകിട കച്ചവടക്കാരെയും ഒരുപോലെ പ്രയാസത്തിലാക്കുന്നു. എന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പണപ്പിരിവുകള്‍ക്ക് ഒരു മുടക്കവും ഇല്ല. തലശ്ശേരിയില്‍ നടക്കുന്ന പതിവ് സമാധാനയോഗങ്ങളില്‍ തങ്ങളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കണമെന്ന് വ്യാപാരികള്‍ നിരന്തരം ആവശ്യപ്പെടാറുണ്ട്. എന്നാ ല്‍ പലപ്പോഴും വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കി കടകമ്പോളങ്ങള്‍ അടച്ചിടുന്നത് നിര്‍ബന്ധമാക്കി. ഹോട്ടലുകളുടെ സ്ഥിതിയും മറ്റൊന്നല്ല. രാവിലെ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉണ്ടാക്കി കഴിയുമ്പോഴായിരിക്കും ഉടമസ്ഥന്റെ നെഞ്ചില്‍ വെള്ളിടി വീഴ്ത്തി ഹര്‍ത്താല്‍ പ്രഖ്യാപനം ഉണ്ടാവുക. ലക്ഷകണക്കിനു രൂപയുടെ നഷ്ടമാണ് ഇതുമൂലം ഹോട്ടലുടമകള്‍ക്ക് സംഭവിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day