|    Oct 23 Tue, 2018 8:24 am
FLASH NEWS

തുടരെ പെയ്യുന്ന മഴവിളവെടുക്കേണ്ട നെല്‍ച്ചെടികള്‍ വെള്ളത്തില്‍

Published : 14th September 2017 | Posted By: fsq

 

ഹരിപ്പാട്: രണ്ടാം കൃഷിയിറക്കിയ പാടശേഖരത്തില്‍ നിന്നു വിളവെടുക്കാന്‍ കഴിയാതെ കര്‍ഷകര്‍ ദുരിതത്തില്‍. വീയപുരം കൃഷിഭവന്‍  പരിധിയിലെ മുണ്ടുതോട് പോളത്തുരുത്ത് പാടശേഖരത്തിലെ കര്‍ഷകര്‍ക്കാണ് ഈ ദുരവസ്ഥ.വിളവെടുക്കേണ്ട സമയം പിന്നിട്ടിട്ടും നെല്‍ ചെടികള്‍ വെള്ളകെട്ടില്‍ തന്നെ കിടക്കുന്നതാണ് കാല താമസമുണ്ടാക്കുന്നത്. ഡി1 വിത്താണ് ഇക്കുറിയും ഇറക്കിയത്. 110, 120, ദിവസംകൊണ്ട് വിളവെടുക്കാമെങ്കിലും രണ്ടാഴ്ച കൂടി പിന്നിട്ടെങ്കിലും വിളവെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കൊയ്ത്ത് യന്ത്രം പാടശേഖരത്തില്‍ ഇറങ്ങാന്‍ കഴിയാത്തതാണ് വിളവെടുപ്പിന് തടസ്സം. പാടശേഖരത്തില്‍ നിന്നു  ആറ്റിലേക്ക് പമ്പ്‌ചെയ്ത് വിട്ടാണ് വെള്ളം വറ്റിക്കാറ്. കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ ആറുകവിഞ്ഞതു കൊണ്ട് പമ്പിങുംല നടക്കുന്നില്ല. 365 ഏക്കറില്‍ 185 കര്‍ഷകരാണുള്ളത്. പതിറ്റാണ്ടുകള്‍ക്കുശേഷമാണ്  ഇവിടെ രണ്ടാം കൃഷിയിറക്കുന്നത്. ഏക്കറിന് ഇരുപത്തിഅയ്യായിരത്തോളം രൂപ ചെലവായതായി കര്‍ഷകര്‍ പറയുന്നു. കൊയ്തു തൊഴിലാളികളെ ഇറക്കി ചില കര്‍ഷകര്‍  നെല്‍ക്കതിര്‍ ചെത്തിയെടുക്കുന്നുണ്ട്. ഭീമമായ തുകയാണ് കൂലിയായി  തൊഴിലാളികള്‍ക്ക് കൊടുക്കുന്നത്. പാടശേഖരങ്ങളിലെ പുറം ബണ്ടുകള്‍ പൊക്കം കൂട്ടി ബലപ്പെടുത്തുകയും മോട്ടോര്‍ തറകള്‍ ബലപ്പെടുത്തി സംരക്ഷിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ വെള്ളകെട്ടില്‍ നിന്നും കൃഷിയെ സംരക്ഷിക്കാനും അതോടൊപ്പം രണ്ടുകൃഷികളും ചെയ്യാനും കഴിയും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss