|    Jul 20 Fri, 2018 12:37 pm
FLASH NEWS
Home   >  Kerala   >  

തുടരണമെന്ന് പാര്‍ട്ടി, പിന്തുണയുമായി വിഎസും; ജേക്കബ് തോമസിനുമേല്‍ സമ്മര്‍ദമേറുന്നു

Published : 19th October 2016 | Posted By: G.A.G

jacob-thomas

 

തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ച ജേക്കബ് തോമസിന് തല്‍സ്ഥാനത്ത് തുടരാന്‍ സമ്മര്‍ദമേറുന്നു.ജേക്കബ് തോമസ് സ്ഥാനമൊഴിയേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. എകെജി സെന്ററില്‍ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തിരുന്നു. മന്ത്രിസ്ഥാനത്തുനിന്നും രാജിവെച്ച ജയരാജനെതിരെയുള്ള അന്വേഷണം ഉള്‍പ്പടെ നിരവധി അഴിമതിക്കേസുകളുടെ അന്വേഷണം പുരോഗമിക്കവേ വിജിലന്‍സ് ഡയരക്ടറെ മാറ്റുന്നത്് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായയെ മോശമാക്കുമെന്ന്് വിലയിരുത്തിയാണ് യോഗം ജേക്കബ് തോമസിനെ മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. സ്ഥാനമൊഴിയേണ്ടതില്ലെന്ന പാര്‍ട്ടിതീരുമാനമനുസരിച്ച് ഇക്കാര്യം അറിയിക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
അതിനിടെ, ജേക്കബ് തോമസിനെ പിന്തുണച്ച് വിഎസ് അച്യുതാനന്ദനും രംഗത്തെത്തിയിട്ടുണ്ട്.
സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസെന്നും അദ്ദേഹത്തിന് പദവിയില്‍ തുടരാന്‍ ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്ന്് താന്‍ കരുതുന്നുവെന്നും വിഎസ് മാധ്യമങ്ങളോട് പറഞ്ഞു. കെഎം മാണിയുടെയും ബാബുവിന്റെയും കൂട്ടത്തില്‍പ്പെട്ടവരാണ് ജേക്കബ് തോമസിനെതിരെ അപവാദപ്രചരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss