|    Nov 25 Sat, 2017 7:33 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തുഞ്ചത്ത് ജ്വല്ലേഴ്‌സ് നിക്ഷേപത്തട്ടിപ്പ് : എംഡി അറസ്റ്റില്‍

Published : 13th August 2017 | Posted By: fsq

 

തിരൂര്‍: കോടികളുടെ സ്വര്‍ണ ചിട്ടി തട്ടിപ്പു നടത്തി മുങ്ങിയ തിരൂര്‍ തുഞ്ചത്ത് ജ്വല്ലറി മാനേജിങ്  ഡയറക്ടറെ തിരൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. താനൂര്‍ ഒഴൂര്‍ മുതിയേരി വീട്ടില്‍ ജയചന്ദ്ര (38)നെയാണ് തിരൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റു ചെയ്തത്. ഒളിവില്‍ പോയിരുന്ന ഇയാള്‍ ബംഗളൂരുവില്‍ നിന്ന് തിരിച്ചു വരുമ്പോള്‍€കുറ്റിപ്പുറത്ത് ഇറങ്ങിയപ്പോള്‍ പോലിസ് പിടികൂടുകയായിരുന്നു. പ്രതിക്കെതിരേ തിരൂര്‍ സ്‌റ്റേഷനില്‍ 15 കേസുകള്‍ നിലവിലുണ്ട്. 2017 ഫെബ്രുവരി 24നാണ് സ്ഥാപനം തുടങ്ങിയത്. തിരൂര്‍ കേന്ദ്രമാക്കിയാണ് ചിട്ടി വഴി കോടികള്‍ സ്വരൂപിച്ചത്. കേസില്‍ കമ്പനിയുടെ 15 ഡയരറക്ടര്‍മാരേയും പ്രതിചേര്‍ക്കുമെന്നും അവര്‍ക്കായി അന്വേഷണം നടത്തിവരികയാണെന്നും പോലിസ് പറഞ്ഞു. തിരൂര്‍ എസ്‌ഐ സുമേഷ് സുധാകര്‍, സിപിഒമാരായ ഇഖ്ബാല്‍, ജയകൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക