|    May 28 Sun, 2017 2:26 pm
FLASH NEWS

തുഞ്ചത്തെഴുത്തച്ഛന്‍ പുരസ്‌കാരം കുനിയേടത്ത് ബാലകൃഷ്ണക്കുറുപ്പിന്

Published : 20th August 2016 | Posted By: SMR

തൃശൂര്‍: സമാജത്തിന്റെ പ്രഥമ തുഞ്ചെത്തഴുത്തച്ഛന്‍ പുരസ്‌കാരം കോഴിക്കോട് കുനിയേടത്ത് ബാലകൃഷ്ണക്കുറുപ്പിന്. പുരസ്‌കാരം മരണാനന്തര ബഹുമതിയായി കുറുപ്പിന്റെ പുത്രന്‍ കെ ബി വിനോദിന് കൈമാറുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അഖിലകേരള എഴുത്തച്ഛന്‍ സമാജവും എഴുത്തച്ഛന്‍ എജ്യൂക്കേഷന്‍ സൊസൈറ്റി ഫോര്‍ എച്ച്ആര്‍ഡിയും സംയുക്തമായി,  21, 22, 23, 24 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കലാസാംസ്‌കാരിക മേളയോടനുബന്ധിച്ച് 21ന് വൈകീട്ട് നാലുമണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പുരസ്‌കാരം വിതരണം ചെയ്യും.
കേരളത്തിന്റെ വോള്‍ട്ടയര്‍ എന്നു വിശേഷിപ്പിക്കാവുന്ന എഴുത്തുകാരനും ബുദ്ധിജീവിയും സ്വതന്ത്ര ചിന്തകനുമാണ് കെ ബാലകൃഷ്ണക്കുറുപ്പ്. തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതസംബന്ധിയായി നിലനിന്നിരുന്ന നിരവധി അബദ്ധജടിലങ്ങളായ ധാരണകളെ തിരുത്തിക്കുറിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 100 ശതമാനവും ധൈഷണിക സത്യസന്ധത പുലര്‍ത്തുന്ന പണ്ഡിത ശ്രേഷ്ഠനുമായിരുന്നു.
ഞരളത്ത് ഹരിഗോവിന്ദന്‍ നയിക്കുന്ന കേരള ഗാന രൂപങ്ങളും സോപാന സംഗീതമേളയുമുണ്ടായിരിക്കും. പ്രഫ. കെ യു അരുണന്‍ എംഎല്‍എ പ്രതിഭാധനരായ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നതാണ്. മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യുന്നതാണ്. ഡോ. സി ആര്‍ രാജഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തും. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day