|    Oct 16 Tue, 2018 12:33 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തുകല്‍ കയറ്റിപ്പോവുന്ന ലോറി സംഘപരിവാര പ്രവര്‍ത്തകര്‍ തടഞ്ഞു

Published : 16th September 2017 | Posted By: fsq

 

ആനക്കര: തുകല്‍ കയറ്റി തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ലോറി കുമ്പിടിയില്‍ സംഘപരിവാരപ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ ഉച്ചയോടെയാണു സംഭവം. പാലക്കാട് ആനക്കര പഞ്ചായത്തിലെ കുമ്പിടി കാങ്കപ്പുഴ കടവിന് സമീപത്തെ പറമ്പില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ നിന്ന് തുകല്‍ കയറ്റി തമിഴ്‌നാട്ടിലേക്ക് പോവുന്ന ലോറിയാണ് തടഞ്ഞത്. തുകല്‍സംഭരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തോല്‍ ഇവിടെയാണ് കൊണ്ടുവന്നിരുന്നത്.ആഴ്ചയില്‍ രണ്ടുമുതല്‍ മൂന്ന് ലോഡ് വരെ ഇവിടെ നിന്നു തമിഴ്‌നാട്ടിലേക്ക് കയറ്റിപ്പോവാറുണ്ട്. ബിജെപി നല്‍കിയ പരാതിയെ തുടര്‍ന്ന് തൃത്താല പോലിസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. ബിജെപി മണ്ഡലം പ്രസിഡന്റ് കെ വി ദിവാകരന്‍,  ജനറല്‍ സെക്രട്ടറി ദിനേശ് എറവക്കാട്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അശോക് രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ലോറി തടഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss