|    May 29 Mon, 2017 8:51 pm
FLASH NEWS

തീവ്രവാദ വേട്ടയുടെ പേരില്‍ വിവേചനം അരുത്: ഐഎസ്എം നേതൃ സംഗമം

Published : 12th October 2016 | Posted By: SMR

കോഴിക്കോട്: വ്യക്തികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേല്‍ ഭീകരമുദ്ര ചാര്‍ത്താനുള്ള ആസൂത്രിത നീക്കം അപലപനീയമാണെന്ന് കോഴിക്കോട് ചേര്‍ന്ന ഐഎസ്എം സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു. മതംമാറ്റത്തിന്റെ നിറം പിടിപ്പിച്ച കഥകള്‍ ചമച്ച് വിവിധ മതത്തിലുള്ള നൂറുകണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളെ ഇകഴ്ത്താന്‍ നോക്കുന്നത് അംഗീകരിക്കാനാവില്ല.
ഭീകരവേട്ടയുടെ പേരില്‍ മതംനോക്കി കേസെടുക്കുന്ന കേരളാ പോലിസ് മോഡല്‍ അവസാനിപ്പിക്കണം. വര്‍ഗീയ താല്‍പര്യങ്ങളുള്ള ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി മാധ്യമ പ്രവര്‍ത്തനത്തിന്റെ അന്തസത്ത നഷ്ടപ്പെടുത്തരുതെന്നും സംഗമം ആവശ്യപ്പെട്ടു. ഈ മാസം 16ന് മലപ്പുറത്തും, കണ്ണൂരിലും 23 ന് പാലക്കാടും ശില്‍പശാലകള്‍ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ എ ഐ അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു. പി കെ സക്കരിയ്യ സ്വലാഹി, നിസാര്‍ ഒളവണ്ണ, സഗീര്‍ കാക്കനാട് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day