|    Jan 18 Wed, 2017 1:32 pm
FLASH NEWS

തീവ്രവാദ മുക്ത സമൂഹ സൃഷ്ടിക്ക് മഹല്ലുകള്‍ നേതൃത്വം നല്‍കണം

Published : 6th October 2016 | Posted By: Abbasali tf

കോഴിക്കോട്: ഇസ്‌ലാമിന് തികച്ചും അന്യമായ തീവ്രവാദ സമീപനങ്ങളിലേക്ക് യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് അണിച്ചേര്‍ക്കുന്ന അപകടകരമായ പ്രവണതക്കെതിരേ മുസ്‌ലിം മഹല്ലു കമ്മിറ്റികള്‍ ജാഗ്രത കാണിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മഹല്ലു ഭാരവാഹികളുടെ സംഗമം അംഗീകരിച്ച പ്രമേയം മുഴുവന്‍ മഹല്ലു നേതൃത്വങ്ങളോടും ആവശ്യപ്പെട്ടു. തീവ്രവാദമുക്ത സമൂഹ സൃഷ്ടിക്ക് മഹല്ലുകമ്മിറ്റികള്‍ നേരിട്ട് നേതൃത്വം നല്‍കണം. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ കീഴില്‍ നടന്നു വരുന്ന ആന്റി ടെററിസം അവൈക്കനിങ് കാംപെയ്‌നിന്റെ ഭാഗമായി സംഘടിപ്പിച്ച നേതൃസംഗമം വൈസ്. ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. നാസിര്‍ ബാലുശ്ശേരി അധ്യക്ഷത വഹിച്ചു. മുജീബുല്ല അന്‍സാരി, ശരീഫ് കരുവാരക്കുണ്ട്, ശരീഫ് ഏലാംങ്കോട് സംബന്ധിച്ചു. പിഴച്ച കക്ഷിയെന്ന് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയ “ഖവാരിജ്കളുടെ ആധുനിക രൂപമാണ് ഐ എസ് എന്ന സഊദി ചീഫ് മുഫ്തി ഉള്‍പ്പെടെയുള്ള ലോക ഇസ്‌ലാമിക പണ്ഡിതന്മാരുടെ ഫത്‌വക്കും ഐ എസിനെതിരേ ആദര്‍ശ യുദ്ധം നടത്തണമെന്ന ഹജ്ജ്- അറഫാ പ്രസംഗത്തിലെ ആഹ്വാനത്തിനും മഹല്ലു തലങ്ങളില്‍ വ്യാപകമായ പ്രചരണം നല്‍കാന്‍ സംഗമം കര്‍മ്മ പദ്ധതി തയ്യാറാക്കി.  ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ നടത്തുന്നവരെയും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്ന് സംഗമം അഭിപ്രായപ്പെട്ടു. സുതാര്യമായ മതപ്രബോധന പ്രവര്‍ത്തനങ്ങളെ തീവ്രവാദമായി അവതരിപ്പിക്കാനുള്ള ചില ഗുഢശക്തികളുടെ ശ്രമങ്ങളെ മതനിരപേക്ഷ സമൂഹം ചെറുത്ത് തോല്‍പ്പിക്കണമെന്നും സംഗമം അംഗീകരിച്ച പ്രമേയം തുടര്‍ന്നു.  ജന: കണ്‍വീനര്‍ ടി.കെ അശ്‌റഫ്, സി.പി സലീം ജാബിര്‍ ആലുവ, ബി.എസ് യഹ്‌യ (തൃശൂര്‍) പി. സമീര്‍ (തലശ്ശേരി) ശംസുദ്ദീന്‍ മാനന്തവാടി, കെ.പി ബുഖാരി കണ്ണൂര്‍, അബ്ദുസത്താര്‍ കാഞ്ഞങ്ങാട്, റഷീദ് മാസ്റ്റര്‍ കാരപ്പുറ ംസംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക