|    Jan 23 Mon, 2017 8:21 pm
FLASH NEWS

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിന് അന്യം: കോഴിക്കോട് ഖാസി

Published : 27th September 2016 | Posted By: SMR

തേഞ്ഞിപ്പലം: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിന് അന്യമാണെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. ഐഎസ്, സലഫിസം, ഫാസിസം  പ്രമേയത്തില്‍ വള്ളിക്കുന്ന് മണ്ഡലം സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി ചേളാരി സൈനുല്‍ ഉലമാ നഗറില്‍  സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. കലാപ ഭൂമികളില്‍ പോലും സൗഹൃദാന്തരീക്ഷം  തീര്‍ത്ത പാരമ്പര്യമാണ് നമ്മുടെ പൂര്‍വസൂരികള്‍ക്കുള്ളതെന്നും തങ്ങള്‍  കൂട്ടിച്ചേര്‍ത്തു.
സ്വാഗതസംഘം ചെയര്‍മാന്‍ ബാവ ഫൈസി തലപ്പാറ അധ്യക്ഷതവഹിച്ചു.സലഫിസം എന്ന വിഷയം എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും ഐഎസ്  എന്ന വിഷയം എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി  സത്താര്‍ പന്തല്ലൂരും, ഫാസിസം എന്ന വിഷയം നാസര്‍ ഫൈസി കൂടത്തായിയും അവതരിപ്പിച്ചു. എസ്‌കെജെഎംസിസി മാനേജര്‍ എം എ ചേളാരി, എസ്‌വൈഎസ് മണ്ഡലം പ്രസിഡന്റ് എ അശ്‌റഫ് മുസ്‌ല്യാര്‍, സെക്രട്ടറി കെ വി മുസ്തഫ ദാരിമി, പി പി അബൂബക്കര്‍ മുസ്‌ല്യാര്‍ സൂപ്പര്‍ബസാര്‍, റഹീം ചുഴലി,എസ്‌കെഎസ്എസ്എഫ് തിരൂരങ്ങാടി ഏരിയാ പ്രസിഡന്റ് എസ് എം തങ്ങള്‍ ചേളാരി, കെ ടി എം ദാരിമി കൂമണ്ണ, എസ്‌വൈഎസ് മണ്ഡലം ഖജാഞ്ചി ഹംസക്കോയ മൗലവി പടിക്കല്‍, തേഞ്ഞിപ്പലം റെയ്ഞ്ച് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി, മുഹമ്മദ് ബാഖവി, ഹംസ ദാരിമി, ടി പി ഹസൈന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക