|    Apr 25 Tue, 2017 2:03 pm
FLASH NEWS

തീവ്രവാദവിരുദ്ധ നടപടി; ബ്രിട്ടനില്‍ 50 കുടുംബങ്ങളെ കോടതിയില്‍ ഹാജരാക്കി

Published : 31st October 2016 | Posted By: SMR

ലണ്ടന്‍: ബ്രിട്ടനില്‍ സ്‌കോര്‍ട്ട്‌ലന്‍ഡ് യാര്‍ഡിന്റെ തീവ്രവാദവിരുദ്ധ നടപടിയുടെ ഭാഗമായി 50ഓളം കുടുംബങ്ങളെ കുടുംബകോടതിയില്‍ ഹാജരാക്കിയതായി മെട്രോപൊളിറ്റന്‍ പോലിസ് പറഞ്ഞു. കൗമാരക്കാരിലും കുട്ടികളിലും തീവ്രവാദ ആശയങ്ങള്‍ പ്രചരിക്കുന്നതായി കണ്ടെത്തിയതിനാലാണ് ഇവരുടെ കുടുംബങ്ങളെ കോടതിയില്‍ ഹാജരാക്കിയതെന്നു പ്രത്യേക ദൗത്യസംഘത്തിലെ അസിസ്റ്റന്റ് കമ്മീഷണര്‍ മാര്‍ക് റോവ്‌ലി അറിയിച്ചു.
2015നു മുമ്പ് ഇത്തരത്തിലൊരു നടപടിയുണ്ടായിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ 50ഓളം കുടുംബങ്ങളെയാണു ഹാജരാക്കേണ്ടിവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവരെ തീവ്രവാദ ആശയങ്ങളില്‍ നിന്നു തിരിച്ചുകൊണ്ടുവരികയാണു ലക്ഷ്യമെന്നാണ് പോലിസ് പറയുന്നത്.
കുട്ടികളും കൗമാരക്കാരും ഭീകരപ്രവര്‍ത്തനത്തിലേക്കുള്ള പ്രചാരണങ്ങള്‍ക്കു വ്യാപകമായി അടിമപ്പെടുന്നുണ്ട്. അവരെ തിരിച്ചുകൊണ്ടുവരികയെന്നത് അത്യാവശ്യമാണ്. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണു നടപടി. ചിലയിടങ്ങളില്‍ രക്ഷിതാക്കളുടെ ശ്രദ്ധക്കുറവും ഇതിനു കാരണമാവുന്നുണ്ട്. രക്ഷിതാക്കളും കുട്ടികള്‍ക്ക് ഇത്തരം ആശയം പകര്‍ന്നുനല്‍കുന്നതായും കണ്ടുവരുന്നതായി. പോലിസ് പറഞ്ഞു. 2014 മുതല്‍ 700ഓളം ബ്രിട്ടിഷ് പൗരന്‍മാര്‍ സിറിയയിലേക്കും ഇറാഖിലേക്കും തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഭാഗമാവാന്‍ പോയിട്ടുണ്ടെന്നാണു വിവരം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day