|    Oct 18 Wed, 2017 9:29 am
FLASH NEWS
Home   >  News now   >  

‘തീവ്രവാദത്തിന് കാരണം മയക്കുമരുന്നാണ്, ഇസ്‌ലാം അല്ല’: ടോണി ബ്ലയറുടെ ഭാര്യാസഹോദരി

Published : 6th June 2017 | Posted By: shins

ലണ്ടന്‍: ലോകത്ത് നടക്കുന്ന ‘തീവ്രവാദ’ ആക്രമണങ്ങളുടെ കാരണം മയക്കുമരുന്നാണ്, അല്ലാതെ ഇസ്‌ലാം മതമല്ലെന്ന് ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഭാര്യാ സഹോദരി. ചെറി ബ്ലയറുടെ സഹോദരി ലോറന്‍ ബൂത്താണ് പുതിയ പ്രസ്താവന നടത്തിയത്. ടൂണിഷ്യയില്‍ ആക്രമണം നടത്തിയവരും പാരിസില്‍ ആക്രമണം നടത്തിയവരും മയക്കുമരുന്നു ഉപയോഗിക്കുന്നവരായിരുന്നെന്നും വെസ്റ്റ്
മിന്‍സ്റ്ററില്‍ അപകടമുണ്ടാക്കിയയാള്‍ക്ക് മയക്കുമരുന്നുപയോഗവും മറ്റു ബന്ധങ്ങളുമുണ്ടായിരുന്നെന്നും ലോറന്‍ പറയുന്നു. സമുദായത്തിനു മേല്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ആരോപിക്കുന്നതിനെതിരേ സംസാരിക്കുകയായിരുന്നു ലോറന്‍. മയക്കുമരുന്നുകള്‍ വ്യാപകമായുള്ള ഈ മേഖലകളില്‍ പോലീസുകാരുടെ ഇടപെടലില്ലെന്നും അവര്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക