|    Jan 23 Mon, 2017 6:07 am
FLASH NEWS

തീവ്രവാദം: പോലിസിന്റെ മുസ്‌ലിം വിവേചനം അപരാധം- കെഎന്‍എം

Published : 10th October 2016 | Posted By: SMR

കോഴിക്കോട്: എന്‍ഐഎയുടെ ചുവട് പിടിച്ച് മുസ്‌ലിം സമുദായത്തോടും സ്ഥാപനങ്ങളോടും സംസ്ഥാന പോലിസും വിവേചന നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെഎന്‍എം സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളനം വ്യക്തമാക്കി. മതപഠനത്തിന്റെ പേരില്‍ മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും സംഘാടകര്‍ക്കുമെതിരേ കേസെടുത്ത സംസ്ഥാന പോലിസ് നടപടി കടുത്ത അപരാധമാണ്.
സംഘപരിവാര അജണ്ട നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരും കൂട്ടുനില്‍ക്കുന്നത് നീതീകരിക്കാനാവില്ല. തീവ്രവാദത്തിന്റെ പേരില്‍ മുജാഹിദ് സംഘടനകള്‍ക്ക് നേരെ കാടടച്ച് വെടിവയ്ക്കുന്ന ചില രാഷ്ട്രീയ നേതാക്കളുടെ നിലപാടില്‍ കെഎന്‍എം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സംസ്ഥാനത്ത് മതതീവ്രവാദം മുളപൊട്ടിയപ്പോള്‍ തന്നെ ഇതിനെതിരേ യുദ്ധപ്രഖ്യാപനം നടത്തി സമുദായത്തെ ശരിയായ ദിശയിലേക്ക് നയിച്ച മുജാഹിദ് പ്രസ്ഥാനത്തെ തീവ്രവാദ മുദ്ര ചാര്‍ത്തി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ മാപ്പര്‍ഹിക്കുന്നില്ല. മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് വഴിമാറിപ്പോയ ഏതാനും വ്യക്തികളുടെ വകതിരിവില്ലായ്മയുടെ പേരില്‍ മുജാഹിദ് പ്രസ്ഥാനത്തെ കുറ്റപ്പെടുത്തുന്നത് ഒട്ടും ആശാസ്യമല്ലെന്നും കെഎന്‍എം വ്യക്തമാക്കി. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. എം സ്വലാഹുദ്ദീന്‍ മദനി, ഡോ. പി മുസ്തഫ ഫാറൂഖി, എ അസ്ഗറലി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക