|    Jan 16 Mon, 2017 8:39 pm
FLASH NEWS

തീവണ്ടി വൈകി; യാത്രക്കാര്‍ പാളം ഉപരോധിച്ചു

Published : 13th August 2016 | Posted By: SMR

മുംബൈ: തീവണ്ടി വൈകുന്നതില്‍ രോഷംപൂണ്ട യാത്രക്കാര്‍ ബദിലാപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍പാത ഉപരോധിച്ചു. ഒരു ലെവല്‍ ക്രോസിങ് ഗേറ്റിലെ സിഗ്നല്‍ മൂലം നഗരപ്രാന്തത്തിലെ സര്‍വീസുകള്‍ 20 മിനിറ്റിലധികം വൈകി ഓടുമെന്ന അറിയിപ്പാണ് യാത്രക്കാരെ ക്ഷുഭിതരാക്കിയത്. സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസിലേക്ക് തള്ളിക്കയറിയ യാത്രക്കാര്‍ പ്രശ്‌നത്തിന് ഉടന്‍ പരിഹാരമാവശ്യപ്പെട്ടു. പിന്നീട് ട്രെയിനുകള്‍ തടഞ്ഞു. അതോടെ ഛത്രപതി ശിവജി ടെര്‍മിനസിനും ഖോപോളിക്കുമിടയിലെ തീവണ്ടി സര്‍വീസ് നിലച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക