|    Sep 20 Thu, 2018 6:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തീവണ്ടി യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശം

Published : 14th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: തീവണ്ടി യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതിനു നിര്‍ദേശവുമായി പാര്‍ലമെന്ററി സമിതി. വരുമാനത്തില്‍ വര്‍ധനവില്ലാത്തതു കണക്കിലെടുത്തു നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നാണു റിപോര്‍ട്ട്. റെയില്‍വേ കണ്‍വന്‍ഷന്‍ കമ്മിറ്റി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നിലവില്‍ ഒരു വര്‍ഷം പെന്‍ഷന്‍ വിതരണത്തില്‍ 50,000 കോടി രൂപയുടെ ബാധ്യതയും യാത്രാ ചെലവുകളില്‍ 35,000 കോടി രൂപയുടെ നഷ്ടവും റെയില്‍വേക്കുണ്ട്. ഫെളക്‌സി ചാര്‍ജ് സമ്പ്രദായം നടപ്പാക്കിയതിലൂടെ റെയില്‍വേക്കുണ്ടായ ഗുണങ്ങള്‍ വിലയിരുത്തണം. 2014-15 സാമ്പത്തിക വര്‍ഷമൊഴിച്ച് 2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ആഭ്യന്തര വരുമാന ലക്ഷ്യങ്ങള്‍ കൈവരിക്കാനായിട്ടില്ല. ശമ്പളം, പെന്‍ഷന്‍ ഘടനകള്‍ കണക്കാക്കുന്നതു മറ്റൊരു മന്ത്രാലയമാണെങ്കിലും തുക കണ്ടെത്തേണ്ടതു റെയില്‍വേയുടെ ബാധ്യതയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss