|    Sep 23 Sat, 2017 9:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തീവണ്ടി യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് 31 മുതല്‍

Published : 26th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഓണ്‍ ലൈനായി തീവണ്ടിയാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഈ മാസം 31 മുതല്‍ 92 പൈസക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. പദ്ധതി പ്രകാരം യാത്രക്കാര്‍ക്ക് 10 ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് റെയില്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബജറ്റ് പ്രസംഗത്തില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ച പദ്ധതിയാണിത്. നഗര പ്രാന്തത്തിലോടുന്ന വണ്ടികളിലെ യാത്രക്കാരൊഴികെ എല്ലാ ക്ലാസിലുമുള്ള യാത്രക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. അഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുകയില്ല. പദ്ധതി പ്രകാരം അപകടത്തില്‍ മരിക്കുകയോ പൂര്‍ണമായി അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷവും ഭാഗികമായി അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 7.5 ലക്ഷവും പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് രണ്ടു ലക്ഷവുമാണ് ലഭിക്കുകയെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക