|    Aug 21 Mon, 2017 5:41 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

Published : 12th August 2017 | Posted By: fsq

 

കൊച്ചി: അങ്കമാലി യാര്‍ഡ് നവീകരണത്തിന്റെ ഭാഗമായി പുതിയ സിഗ്‌നലുകളും പാളങ്ങളും കൂട്ടിയോജിപ്പിക്കുന്ന ജോലി നടക്കുന്നതിനാല്‍ ഇന്ന് ഇതുവഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണമുണ്ടായിരിക്കുമെന്ന് സതേണ്‍ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് എറണാകുളം വരെ മാത്രമേ ഇന്ന് സര്‍വീസ് നടത്തൂ. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ചാലക്കുടി-കണ്ണൂര്‍ സെക്ഷനില്‍ സര്‍വീസ് നടത്തും. പാലക്കാട്-എറണാകുളം മെമു, രാവിലെ 6ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന ഗുരുവായൂര്‍ പാസഞ്ചര്‍, ഉച്ചക്ക് 1 മണിക്ക് ഗുരുവായൂരില്‍ നിന്നു പുറപ്പെടുന്ന ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍, രാവിലെ 9നുള്ള ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, 10.55നു തൃശൂരില്‍ നിന്നുള്ള ഗുരുവായൂര്‍ പാസഞ്ചര്‍ എന്നിവ പൂര്‍ണമായും റദ്ദാക്കും. പകല്‍സമയം അങ്കമാലി വഴി കടന്നുപോകുന്ന മറ്റു തീവണ്ടികള്‍ അരമണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെ വഴിയില്‍ പിടിച്ചിടാനും സാധ്യതയുണ്ടെന്നും റെയില്‍വേ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക