|    Dec 16 Sun, 2018 12:40 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

തീവണ്ടി ഗതാഗതം പൂര്‍ണതോതില്‍ ആയില്ല; ഇന്ന് റദ്ദാക്കിയത് 14 തീവണ്ടികള്‍

Published : 27th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് താറുമാറായ കേരളത്തിലെ തീവണ്ടി ഗതാഗതം ഇനിയും പൂര്‍ണതോതില്‍ ആയില്ല. 14 തീവണ്ടികളുടെ സര്‍വീസ് ഇന്നുമാത്രം റദ്ദാക്കി. പ്രളയത്തിനു ശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി തീവണ്ടികള്‍ റദ്ദാക്കുന്നത് പതിവായിരിക്കുകയാണ്. യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന പാസഞ്ചര്‍ തീവണ്ടികളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതുമൂലം ജോലിക്കാര്‍ അടക്കമുള്ള യാത്രക്കാരാണ് ഏറെ വലയുന്നത്. 56043ാം നമ്പര്‍ ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, 56044ാം നമ്പര്‍ തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, 56333ാം നമ്പര്‍ പുനലൂര്‍-കൊല്ലം പാസഞ്ചര്‍, 56334ാം നമ്പര്‍ കൊല്ലം-പുനലൂര്‍ പാസഞ്ചര്‍, 56335ാം നമ്പര്‍ സെങ്കോട്ട-കൊല്ലം പാസഞ്ചര്‍, 56336ാം നമ്പര്‍ കൊല്ലം-സെങ്കോട്ട പാസഞ്ചര്‍, 56365ാം നമ്പര്‍ ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍, 56366ാം നമ്പര്‍ പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, 56373ാം നമ്പര്‍ ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ പാസഞ്ചര്‍, 56374ാം നമ്പര്‍ തൃശൂര്‍-ഗുരുവായര്‍ പാസഞ്ചര്‍, 56377ാം നമ്പര്‍ ആലപ്പുഴ-കായംകുളം പാസഞ്ചര്‍, 56378ാം നമ്പര്‍ കായംകുളം-ആലപ്പുഴ പാസഞ്ചര്‍, കോട്ടയം വഴിയുള്ള 56387ാം നമ്പര്‍ എറണാകളം-കായംകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള 56388ാം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചര്‍ എന്നീ തീവണ്ടികളാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നതെന്ന് സതേണ്‍ റെയില്‍വേ അറിയിച്ചു. പാളങ്ങളുടെ അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടാണ് തീവണ്ടികള്‍ റദ്ദാക്കിയിരിക്കുന്നതെന്ന് റെയില്‍വേ വ്യക്തമാക്കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss