|    Dec 11 Tue, 2018 4:00 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തീവണ്ടി എന്‍ജിന്‍ കണ്ടുകെട്ടാന്‍ എത്തി; കോടതി അധികൃതര്‍ വെറും കൈയോടെ മടങ്ങി

Published : 2nd December 2018 | Posted By: kasim kzm

കാഞ്ചിപുരം: കേസുമായി ബന്ധപ്പെട്ട് യാത്രാ വണ്ടിയുടെ എന്‍ജിന്‍ കണ്ടുകെട്ടാനുള്ള കോടതി ഉദ്യോഗസ്ഥരുടെ ശ്രമം വിഫലമായി. 20 വര്‍ഷം മുമ്പ് റെയില്‍വേ പദ്ധതിക്കു വേണ്ടി ഏറ്റെടുത്ത ഭൂമിക്കു വര്‍ധിപ്പിച്ച നഷ്ടപരിഹാരം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് തിരുപ്പതി-പുതുച്ചേരി ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ കണ്ടുകെട്ടാന്‍ കോടതി അധികൃതര്‍ പരാതിക്കാര്‍ക്കൊപ്പം കാഞ്ചിപുരം റെയില്‍വേ ജങ്ഷനിലെത്തിയത്. നവംബര്‍ 23നാണ് തീവണ്ടി എന്‍ജിന്‍ കണ്ടുകെട്ടാന്‍ സബ് കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവ് അധികൃതര്‍ അറിയിക്കവെ, ട്രെയിന്‍ സ്റ്റേഷന്‍ വിടുകയായിരുന്നു.
റെയില്‍വേ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുംതാസ് ബീഗവും മറ്റുമാണ് കോടതിയെ സമീപിച്ചത്. കോടതി, അത് അംഗീകരിച്ച് ഉത്തരവിടുകയും ചെയ്തു. എന്നാല്‍, തമിഴ്‌നാട് സംസ്ഥാന അധികൃതര്‍ വര്‍ധിപ്പിച്ച നഷ്ടപരിഹാരം നല്‍കിയില്ല. തുടര്‍ന്നാണ് റെയില്‍വേയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ജംഗമസ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടത്. കാഞ്ചിപുരം ജങ്ഷനിലൂടെ കടന്നുപോവുന്ന തിരുപ്പതി-പുതുച്ചേരി ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍, ജില്ലാ കലക്ടറുടെ രണ്ടു കാറുകള്‍, അദ്ദേഹത്തിന്റെ ഓഫിസിലെ മേശകള്‍, കസേരകള്‍, നാലു കംപ്യൂട്ടറുകള്‍ എന്നിവ ജപ്തി ചെയ്യാനായിരുന്നു ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട് അഞ്ചു കോടി രൂപയോളം നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാരില്‍ അടച്ചതാണെന്നു ദക്ഷിണ റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കോടതി അധികൃതരും പരാതിക്കാരും കലക്ടറേറ്റിലെത്തിയപ്പോള്‍ വര്‍ധിപ്പിച്ച നഷ്ടപരിഹാരം നല്‍കുമെന്നാണ് അറിയിച്ചത്. കണ്ടുകെട്ടാന്‍ ഉത്തരവിട്ട കാറുകള്‍ കലക്ടറേറ്റ് പരിസരത്ത് കാണാനുമുണ്ടായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss