|    Jan 19 Thu, 2017 7:53 am
FLASH NEWS

തീവണ്ടിയില്‍ ബാലികാ പീഡനം: ബിജെപി എംഎല്‍സി അറസ്റ്റില്‍

Published : 25th July 2016 | Posted By: SMR

പട്‌ന: തീവണ്ടിയില്‍ ബാലികയെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ബിഹാര്‍ ബിജെപി എംഎല്‍സി (മെംബര്‍ ഓഫ് ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍)യെ റെയില്‍വേ പോലിസ് അറസ്റ്റ് ചെയ്തു. തുന്നാജി പാണ്ഡെയാണ് അറസ്റ്റിലായത്.
ഹൗറ-ഗോരഖ്പൂര്‍ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസിലെ എസി കോച്ചില്‍ 12കാരിയാണ് പീഡനത്തിനിരയായത്. രക്ഷിതാക്കള്‍ രേഖാമൂലം നല്‍കിയ പരാതിയിലാണ് പാണ്ഡയെ അറസ്റ്റ് ചെയ്തതെന്ന് മുസാഫര്‍ പൂര്‍ റെയില്‍വേ സൂപ്രണ്ട് ബി എന്‍ ഝാ അറിയിച്ചു.
വണ്ടി പുലര്‍ച്ചെ ഹാജിപൂര്‍ ജങ്ഷനിലെത്താറായപ്പോള്‍, പാണ്ഡെ മകളെ ചുംബിക്കുകയും തന്നോടൊപ്പം ശൗചാലയത്തിലേക്കു വരാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എംഎല്‍സിയുടെ പെരുമാറ്റത്തില്‍ ഭയന്ന പെണ്‍കുട്ടി ഒച്ചവച്ചു. ബര്‍ത്തില്‍ ഉറങ്ങുകയായിരുന്ന രക്ഷിതാക്കള്‍ ഞെട്ടിയെഴുന്നേറ്റ് മകളുടെ രക്ഷയ്‌ക്കെത്തി.
തുടര്‍ന്ന് വണ്ടിയില്‍ യാത്രക്കാര്‍ക്ക് അകമ്പടി സേവിച്ചിരുന്ന സുരക്ഷാഭടന്മാര്‍ പാണ്ഡെയെ റെയില്‍വേ പോലിസില്‍ ഏല്‍പിക്കുകയായിരുന്നു. ഹൗറയില്‍നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ് പൂരിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം.
പാണ്ഡെ ദുര്‍ഗാപൂരില്‍ നിന്ന് ഹാജിപൂരിലേക്കു വരുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം, പോസ്‌കോ നിയമം എന്നിവ പ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. എന്നാല്‍, തനിക്കെതിരായ ആരോപണം പാണ്ഡെ നിഷേധിച്ചു.
മൊബൈല്‍ ചാര്‍ജര്‍ എടുക്കാന്‍ വെളിച്ചം തെളിച്ചപ്പോള്‍ പെണ്‍കുട്ടി ഒച്ചവയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാണ്ഡെയെ ബിജെപിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാണ്ഡെയ്ക്ക് പാര്‍ട്ടി കാരണംകാണിക്കല്‍ നോട്ടീസും അയച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ നിലവാരവും ശുദ്ധിയും നിലനിര്‍ത്തുന്നതില്‍ പാര്‍ട്ടി വിശ്വസിക്കുന്നതുകൊണ്ടാണ് എംഎല്‍സിക്കെതിരേ നടപടിയെടുത്തതെന്ന് ബിജെപി ഉപാധ്യക്ഷന്‍ സഞ്ജയ് മയൂഖ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക