|    May 28 Sun, 2017 10:17 pm
FLASH NEWS

തീവണ്ടിയില്‍ നിന്ന് അരക്കിലോ കഞ്ചാവ് പിടികൂടി

Published : 26th September 2016 | Posted By: SMR

പാറശ്ശാല: തീവണ്ടിയില്‍നിന്ന് അരക്കിലോ കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. നാഗര്‍കോവില്‍ കാമരാജ് നഗറില്‍ കട്ടയന്‍വിള വീട്ടില്‍ ബാലകൃഷ്ണന്‍ (50) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകീട്ട് 4.15നുള്ള കന്യാകുമാരി-പുനലൂര്‍ ട്രെയിനില്‍ പാറശ്ശാല റെയില്‍വേ പോലിസ് നടത്തിയ പരിശോധനയിലാണു ബാലകൃഷ്ണനെ കഞ്ചാവുമായി പിടിച്ചത്. നാഗര്‍കോവിലും കോവളവും കേന്ദ്രീകരിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തുന്നത്.
പാറശ്ശാല റെയില്‍വേ എസ്‌ഐ അനില്‍ കുമാര്‍, ഗോപാലകൃഷ്ണന്‍, ജയശങ്കര്‍ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day