|    Sep 25 Tue, 2018 2:23 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തീവണ്ടിയില്‍ നികുതി വെട്ടിച്ച് കടത്തുകയായിരുന്ന 17 കിലോ സ്വര്‍ണം പിടികൂടി

Published : 8th September 2018 | Posted By: kasim kzm

കോഴിക്കോട്/ഷൊര്‍ണൂര്‍: രണ്ടു സംഭവങ്ങളിലായി ട്രെയിനില്‍ കടത്തുകയായിരുന്ന 17 കിലോ സ്വര്‍ണം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടി. മംഗള എക്‌സ്പ്രസില്‍ നിന്ന് കോഴിക്കോട്ടുവച്ച് ആറ് കിലോ സ്വര്‍ണവും ഷൊര്‍ണൂരില്‍ വച്ച് ചെന്നൈ എഗ്മൂര്‍-മംഗലാപുരം എക്‌സ്പ്രസ്സില്‍ കടത്തുകയായിരുന്ന 11 കിലോ സ്വര്‍ണവുമാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശി രാജു(32)വിനെയും രാജസ്ഥാന്‍ സ്വദേശി രാം സ്വരൂപി (25)നെയും ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു.
എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലേക്കുള്ള സ്വര്‍ണമാണെന്നാണ് രാജു മൊഴി നല്‍കിയത്. രാം സ്വരൂപിന്റെ ബാഗില്‍ 100 സ്വര്‍ണ ബിസ്‌ക്കറ്റുകളും 940 ഗ്രാം വരുന്ന ആഭരണങ്ങളുമാണ് ഉണ്ടായിരുന്നത്. ജ്വല്ലറികളില്‍ വില്‍പനക്ക് കൊണ്ടുവന്നതാണ് സ്വര്‍ണമെന്ന് പോലിസ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss