|    Jul 16 Mon, 2018 6:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തീവണ്ടിയില്‍നിന്ന് അജ്ഞാതന്‍ തള്ളിയിട്ടു; യുവതിക്ക് പരിക്ക്

Published : 9th September 2017 | Posted By: fsq

 

താനെ: ഓടുന്ന ട്രെയിനില്‍നിന്ന് അജ്ഞാതന്‍ തള്ളിയിട്ട യുവതിക്കു ഗുരുതരമായ പരിക്കേറ്റു. പല്‍ഗാര്‍ ജില്ലയില്‍ വിരാര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പല്‍ഗാറില്‍ നലാ സോപാരയിലെ തന്റെ വീട്ടിലേക്കു പോവുകയായിരുന്നു 19കാരി. സ്ത്രീകളുടെ കംപാര്‍ട്ട്‌മെന്റില്‍ യുവതി ഒറ്റയ്ക്കായിരുന്നു. കംപാര്‍ട്ട്്്‌മെന്റില്‍ കയറിയ അജ്ഞാതന്‍ യുവതിയോട് പണം ആവശ്യപ്പെട്ടു. തന്റെ പക്കല്‍ പണമൊന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ രോഷാകുലനായ അജ്ഞാതന്‍ യുവതിയെ പുറത്തേക്കു തള്ളുകയായിരുന്നു. തുടര്‍ന്ന് പ്ലാറ്റ്‌ഫോമിലേക്കു ചാടി അയാള്‍ ഓടിമറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss