|    Dec 18 Tue, 2018 10:55 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തീവണ്ടിമാര്‍ഗം കടത്തിയ പുകയിലശേഖരം പിടികൂടി; ബിഹാര്‍ സ്വദേശി അറസ്റ്റില്‍

Published : 30th April 2018 | Posted By: kasim kzm

കൊച്ചി: കൊച്ചിയില്‍ തീവണ്ടിയില്‍ കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ശേഖരവുമായി ബിഹാര്‍ സ്വദേശി പിടിയില്‍. ശങ്കര്‍ കുമാറിനെയാണ് എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി എസ് ശശികുമാര്‍, എറണാകുളം നോര്‍ത്ത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ ജി ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയില്‍ ഏകദേശം 80,000 രൂപയോളം വിലമതിക്കുന്ന പുകയില ഉല്‍പന്നങ്ങളാണു പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു.
നിരോധിത പുകയില ഉല്‍പന്നങ്ങള്‍ തീവണ്ടിമാര്‍ഗം കേരളത്തിലേക്കു വന്‍തോതില്‍ ഒഴുകിയെത്തുന്നുണ്ടെന്ന് നേരത്തെ എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. പുകയില കടത്തുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചതോടെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇന്നലെ ശങ്കര്‍ കുമാര്‍ പിടിയിലാവുന്നത്. പ്രിവന്റീവ് ഓഫിസര്‍ സത്യനാരായണന്‍, സിവില്‍ ഓഫിസര്‍മാരായ ജയകുമാര്‍, ധീരു അറക്കല്‍, ആഷ്‌ലി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. അനധികൃത മദ്യ-മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ടവ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് വിവരം ലഭിച്ചാല്‍ -0484-2393121, 9400069552 എന്ന നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss