|    Nov 18 Sun, 2018 7:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തീവണ്ടിക്കൊള്ള: റെയില്‍വേ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

Published : 13th August 2016 | Posted By: SMR

ചെന്നൈ: സേലം-ചെന്നൈ എക്‌സ്പ്രസ് തീവണ്ടിയില്‍ നിന്ന് 5.75 കോടി രൂപയുടെ പഴയ നോട്ടുകള്‍ കവര്‍ച്ച ചെയ്ത കേസില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സിഐഡി ഉദ്യോഗസ്ഥര്‍ എഗ്മൂര്‍ സ്‌റ്റേഷനിലെത്തി 60ല്‍പരം ആളുകളെ ചോദ്യം ചെയ്തു. സ്വകാര്യ പാഴ്‌സല്‍ ജീവനക്കാരും റെയില്‍വേ ഉദ്യോഗസ്ഥരുമടങ്ങുന്നവരെയാണ് ചോദ്യം ചെയ്തത്.
ഇതില്‍ മുപ്പതോളം പേരെ ഓരോരുത്തരെയായി വീണ്ടും ചോദ്യം ചെയ്യുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. റെയില്‍വേ ഉദ്യോഗസ്ഥരുടെ പങ്കില്ലാതെ ഇത്തരം കവര്‍ച്ച നടത്താന്‍ കഴിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. എഗ്മൂര്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട വണ്ടിയുടെ ബോഗികള്‍ ഉദ്യോഗസ്ഥര്‍ വെല്‍ഡിങ് വിദഗ്ധരുടെ സാന്നിധ്യത്തില്‍ പരിശോധിച്ചു. ആദ്യം റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) ആയിരുന്നു അന്വേഷണം തുടങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss