|    Jan 17 Tue, 2017 6:44 pm
FLASH NEWS

തീവണ്ടിക്കൊള്ള: അന്വേഷണം തുടങ്ങി

Published : 11th August 2016 | Posted By: SMR

സേലം: ചെന്നൈ എക്‌സ്പ്രസില്‍ നിന്ന് 5.78 കോടി രൂപയുടെ പഴയ നോട്ടുകള്‍ കവര്‍ന്ന സംഭവത്തില്‍ റെയില്‍വേ സംരക്ഷണസേന (ആര്‍പിഎഫ്) അന്വേഷണം തുടങ്ങി. റിസര്‍വ് ബാങ്കിനു കൈമാറാന്‍ കൊണ്ടുപോയ നോട്ടുകളാണു കൊള്ളയടിച്ചത്. കവര്‍ച്ച നടന്നത് സേലത്തുവച്ചാണോ അല്ലെങ്കില്‍ തീവണ്ടിയുടെ എന്‍ജിന്‍ മാറ്റം നടന്ന വിരുദാചലത്തുവച്ചാണോ എന്നാണ് അന്വേഷിക്കുന്നതെന്നു ഡിവിഷന്‍ സുരക്ഷാ കമ്മീഷണര്‍ പി രാജ്‌മോഹന്‍ പറഞ്ഞു. മൂന്നു ചരക്ക് ബോഗികളിലാണ് 220 പെട്ടികളില്‍ അടക്കംചെയ്ത 340 കോടി രൂപയുടെ പഴയ നോട്ടുകള്‍ കൊണ്ടുപോയത്. ഇതില്‍ 5.78 കോടിയാണു കാണാതായത്. വലിയ കത്രികകൊണ്ടാണ് ബോഗിയുടെ മുകള്‍ഭാഗം തുരന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക