|    Jul 25 Tue, 2017 12:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തീവണ്ടികള്‍ കൂട്ടിയിടിച്ച് രണ്ട് മരണം

Published : 1st October 2016 | Posted By: SMR

ഭുവനേശ്വര്‍: ഒഡീഷയിലെ കട്ടക്കില്‍ യാത്രാ-ചരക്കു വണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അമൂല്യ മോഹന്തി (50), രഞ്ജിത്ത് ദാസ് (35) എന്നിവരാണ് മരിച്ചത്. ഇരുവരും റെയില്‍വേ പോലിസ് ഉദ്യോഗസ്ഥരാണ്. വ്യാഴാഴ്ച രാത്രി വൈകിയാണ് അപകടം സംഭവിച്ചത്. ഒരേ ട്രാക്കിലോടിയ യാത്രാ വണ്ടിയും ചരക്ക് തീവണ്ടിയും തമ്മില്‍ കാതോജോഡി സ്‌റ്റേഷനു സമീപത്തുവച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ മന്ത്രി  ഉത്തരവിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക