|    Oct 19 Thu, 2017 7:30 am
FLASH NEWS
Home   >  Todays Paper  >  page 12  >  

തീവണ്ടികളില്‍ പഴകിയ ഭക്ഷണം : അനേ്വഷിക്കാന്‍ നിര്‍ദേശം

Published : 10th August 2017 | Posted By: fsq

 

തിരുവനന്തപുരം: തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും വില്‍ക്കുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്ന പരാതിയെക്കുറിച്ച് അനേ്വഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സതേണ്‍ റെയില്‍വേ ഡിവിഷനല്‍ മാനേജറും ഭക്ഷ്യസുരക്ഷാ കമ്മീഷണറും അനേ്വഷണം നടത്തി മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. പഴകിയ ഭക്ഷണമാണ് റെയില്‍വേ നല്‍കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു പരാതിയില്‍ പറഞ്ഞു. പഴകിയ ഭക്ഷണം കഴിക്കുന്ന പലര്‍ക്കും വഴിമധ്യേ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിട്ടുണ്ട്. തീവണ്ടികളിലും പ്ലാറ്റ്‌ഫോമുകളിലും വില്‍ക്കുന്ന ഭക്ഷണസാധനങ്ങള്‍ക്ക് ബില്ല് നല്‍കാറില്ലെന്നും പരാതിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക