|    Jun 25 Sun, 2017 7:16 am
FLASH NEWS

തീര്‍പ്പാവാതെ കിടക്കുന്ന കേസുകള്‍ പരിഗണിക്കും: ദേശീയലോക് അദാലത്ത് നാളെ

Published : 11th November 2016 | Posted By: SMR

പാലക്കാട്: കോടതികളില്‍ ദീര്‍ഘകാലമായി തീര്‍പ്പാകാതെ കിടക്കുന്ന വിവിധ കേസുകള്‍ പരിഗണിക്കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലെ കോടതി സമുച്ചയത്തില്‍ 12ന് രാവിലെ മുതല്‍ ദേശീയ ലോക അദാലത്ത് നടക്കും.അദാലത്തില്‍ ക്രിമിനല്‍ കോംപൗണ്ടബ്ള്‍ കേസുകള്‍, സെക്ഷന്‍ 138ന് കീഴിലുള്ള നെഗോഷബ്ള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള കേസുകള്‍, മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂനല്‍ കേസുകള്‍, ആക്‌സിഡന്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് കേസുകള്‍, സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കേസുകള്‍, വൈവാഹിക-കുടുംബ കോടതി കേസുകള്‍, തൊഴില്‍ തര്‍ക്ക കേസുകള്‍, ഇന്‍ഡസ്ട്രിയല്‍ ബോര്‍ഡുകള്‍, ഒ.എന്‍.ജി.സി, റെയില്‍വെ എന്നിവയുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് കേസുകള്‍, വാടകസംബന്ധമായ ബാങ്കിടപാടുകള്‍, തിരിച്ചടവ് വായ്പാ സംബന്ധമായ കേസുകള്‍ , റവന്യൂ കേസുകള്‍, തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച കേസുകള്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്‍, സെയില്‍സ് ടാക്‌സ്,  ഇന്‍കംടാക്‌സ്, ഇന്‍ഡയറക്ട് ടാക്‌സ്, മുംബൈ ഡെല്‍ഹി പോലുള്ള വാണിജ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള റവന്യൂ കേസുകള്‍ , ഫോറസ്റ്റ് ആക്ട് കേസുകള്‍ , കന്‍ടോണ്‍മെന്റ് ബോര്‍ഡുമായി ബന്ധപ്പെട്ട കേസുകള്‍, ഹൈക്കോടതിയിലെത്താത്ത അപ്പീലുകള്‍ തൂടങ്ങിയവ അദാലത്തില്‍ പരിഗണിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക