|    Feb 28 Tue, 2017 11:51 am
FLASH NEWS

തീര്‍ഥാടനത്തിന് മുമ്പ് ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കും

Published : 25th October 2016 | Posted By: SMR

പന്തളം: ശബരമില തീര്‍ഥാടന മുന്നൊരുക്കള്‍ പന്തളം നഗരസഭയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു. എംസി റോഡില്‍ കുറുന്തോട്ടയം പാലം പണി മണ്ഡല കാലത്തിനുള്ളില്‍ പൂര്‍ത്തിയായില്ലെങ്കില്‍ പന്തളത്തേക്കുള്ള ഭക്തരുടെ വരവു കുറയുന്നതിനിടയാക്കുമെന്ന ആക്ഷേപം ഉയര്‍ന്നു. ട്രാഫിക് സംവിധാനത്തിനായി പന്തളം ജങ്ഷന്‍, മണികണ്ഠന്‍ ആല്‍ത്തറ, കുളനട, തുമ്പമണ്‍, മുട്ടാര്‍ ട്രാഫിക്ക് പോയിന്റുകളില്‍ 24 മണിക്കൂറും പോലിസിനെ നിയോഗിക്കും. വലിയ വാഹനങ്ങള്‍ പന്തളത്തു നിന്നു തുമ്പമണ്‍ വഴി കുളനടയിലാക്കും തിരികെയും കടത്തിവിടും. ചെറിയ വാഹനങ്ങള്‍ പന്തളം മുട്ടാര്‍ വഴി മണികണ്ഠന്‍ ആല്‍ത്തറ വഴിയും ക്രമീകരണം ഏര്‍പ്പെടുത്തും. പാര്‍ക്കിങിനു നിലവിലെ സംവിധാനത്തോടൊപ്പം പന്തളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്, സ്വകാര്യ ബസ് സ്റ്റാന്റ്, മണികണ്ഠന്‍ ആല്‍ത്തറയിലെ സ്വകാര്യ സ്ഥലങ്ങളും ഉപയോഗിക്കും. കെഎസ്ഇബി 30നകം മെയിന്റനന്‍്‌സ് പണികള്‍ പൂര്‍ത്തിയാക്കും. അഗ്നിശമന സേന 24 മണിക്കൂറും സേവനത്തിലുണ്ടാവും. കുളിക്കടവിലും തൂക്കുപാലത്തിലും അപായബോര്‍ഡും ഭക്തന്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കി വയര്‍ നെറ്റുകളും സ്ഥാപിക്കും. കെഎസ്ആര്‍ടിസി സ്ഥിരമായി മൂന്നു സര്‍വീസുകളും തീര്‍ഥാടകരുടെ തിരക്കു അനുസരിച്ച് സ്‌പെഷ്യല്‍ സര്‍വീസുകളും നടത്തും. വഴിയോര വാണിഭവും റോഡ് കൈയേറിയുള്ള കച്ചവടവും പൂര്‍ണമായും നിരോധിക്കും. സീസണ്‍ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡും പോലിസ് വെരിഫിക്കേഷനും നിര്‍ബന്ധമാക്കും. അയ്യപ്പ സേവാസംഘം അന്നദാനവും കുടിവെള്ളവും ലഭ്യമാക്കും. ആരോഗ്യ വകുപ്പു ഭക്ഷ്യ സുരക്ഷാ വിഭാഗം ആഹാര സാധനങ്ങളുടെ പരിശോധന നടപടികള്‍ ശക്തമാക്കും. 35 ശുചീകരണ തൊഴിലാളികളുടെ സേവനം ക്ഷേത്രത്തിലും കുളനടയിലുമായി വിന്യസിക്കും. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ടി കെ സതി           അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഡി രവീന്ദ്രന്‍, പന്തളം സിഐ, ആര്‍ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ലസിതാ നായര്‍, ഏ രാമന്‍, ആര്‍ ജയന്‍, ആനിജോണ്‍ തുണ്ടില്‍, കൗണ്‍സിലര്‍മാരായ കെ ആര്‍ രവി, പന്തളം മഹേഷ്, കെ ആര്‍ വിജയകുമാര്‍, നൗഷാദ് റാവുത്തര്‍, കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാരവര്‍മ്മ, നഗരസഭാ സെക്രട്ടറി വിജയന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day