|    Jan 20 Fri, 2017 1:30 pm
FLASH NEWS

തീര്‍ഥാടക ടൂറിസത്തിന് മുന്തിയ പരിഗണന: മന്ത്രി

Published : 2nd July 2016 | Posted By: SMR

കുറ്റിപ്പുറം: തീര്‍ഥാടക ടൂറിസത്തിന് മുന്തിയ പരിഗണ നല്‍കിയുള്ള വിവകസ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണ നല്‍കുന്നന്നെ് ദേവസ്വം-വൈദ്യുതി മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു.വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തദ്ദേശ സ്വയം ഭരണ മന്ത്രി ഡോ കെ ടി ജലീലിനോടൊപ്പം മിനിപമ്പയില്‍ സന്ദര്‍ശനം നടത്തി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തൃപ്രയാര്‍,ഗുരുവായൂര്‍ എന്നിവയെ ബന്ധിപ്പിച്ചുള്ള തീര്‍ഥാടക ടൂറിസം സര്‍ക്യൂട്ടില്‍ മിനിപമ്പയെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. ഇതിനായി കേന്ദ്രസഹായത്തോടെയുള്ള പദ്ധതികള്‍ കൊണ്ട് വരും.
മിനിപമ്പയില്‍ വികസനങ്ങള്‍ അടുത്ത മണ്ഡലകാലത്തോടെ പൂര്‍ത്തിയാക്കും.വിശ്രമ കേന്ദ്രം മിനി പാര്‍ക്ക്, ഓപ്പണ്‍ ടിയേറ്റര്‍ എന്നിവ യാഥാര്‍ഥ്യമാക്കുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
മിനിപമ്പയില്‍ ബോട്ടിങ് അടക്കമുള്ള ടൂറിസം പദ്ധതികള്‍ക്കായി ചെക്ക് ഡാം പണിത് ജലം സംഭരിക്കുമെന്നും നവീകരണപ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി ജലീല്‍ പറഞ്ഞു.തവനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി സുബ്രമണ്യന്‍, ടി.വി ശിവദാസ് ബാബു, വി.—എം സി നമ്പൂതിരി, മുല്ലപ്പള്ളി ബാല ചന്ദ്രന്‍ മന്ത്രിയെ സ്വീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക