|    Feb 28 Tue, 2017 10:43 pm
FLASH NEWS

തീര്‍ത്ഥാടന പാതകളില്‍ മൊബൈല്‍ കവറേജ് സുഗമമാക്കുമെന്ന് ബിഎസ്എന്‍എല്‍

Published : 12th November 2016 | Posted By: SMR

പത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലത്ത് തീര്‍ഥാടന പാതകളില്‍ മൊബൈല്‍ കവറേജ് സുഗമമായി ലഭിക്കത്തക്ക വിധത്തിലുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കുമെന്ന് ബിഎസ്എന്‍എല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ മനോജ് സി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രധാന പാതകളായ റാന്നി-വടശ്ശേരിക്കര-പമ്പ, പത്തനംതിട്ട-വടശ്ശേരിക്കര-പമ്പ, ചിറ്റാര്‍-അച്ചന്‍കോവില്‍-പമ്പ, കാഞ്ഞിരപ്പള്ളി-എരുമേലി-പമ്പ തുടങ്ങിയ റൂട്ടുകളിലാണ് ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിനായി കാനന പാതയില്‍ വാഹനത്തിലുള്ള രണ്ട് താല്‍ക്കാലിക ടവറുകളും സ്ഥാപിക്കും. സാങ്കേതിക കാരണങ്ങളാല്‍ ചില വനമേഖലകളില്‍ പൂര്‍ണമായ കവറേജ് സാധ്യമാവുകയില്ലെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു. പമ്പ, നിലക്കല്‍, അട്ടത്തോട്, ശരംകുത്തി, ശബരിമല തുടങ്ങിയ സ്ഥിരമായുള്ള ടവറുകള്‍ക്ക് പുറമെ പ്ലാപ്പളളി, പമ്പ കെഎസ്ആര്‍ടിസി, പമ്പ ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലേപ്പോലെ തീര്‍ഥാടന കലായളവിലെ ടവറുകള്‍ പ്രവര്‍ത്തിക്കും. വടശ്ശേരിക്കരക്കും മാടമണ്ണും മധ്യേ സര്‍ലീസ് തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ ഈ ഭാഗത്ത് ഒരു ടവര്‍കൂടി പ്രവര്‍ത്തിപ്പിക്കും. ത്രീജി സേവനം ശബരിമലയിലും ശബരിമല പാതകളിലും വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ മാടമണ്‍, റാന്നി-പെരുനാട്, കാര്‍മല്‍ എന്‍ജിനീയറിങ് കോളജ്, കപ്പക്കാട്, നിലക്കല്‍, ശരംകുത്തി, ഇലവുങ്കല്‍, ശബരിമല കസ്റ്റമര്‍ കെയര്‍സെന്റര്‍ എന്നിവിടങ്ങളില്‍ പുതിയയാതി ത്രീജി സേവനം ഇക്കൊല്ലം ഏര്‍പ്പെടുത്തി. മീഡിയ സെന്റര്‍, പൊലിസ്, ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് ത്രീജി സൗകര്യം ഉറപ്പ് വരുത്തും. തിരുവല്ല, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍, ശബരിമല പാതകളിലെ ബസ്സ് സ്റ്റാന്റുകള്‍, പന്തളം ഇടത്താവളം എന്നിവിടങ്ങളിലെ ടവറുകളുടെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ പമ്പയിലും ശബരിമലയിലും സജ്ജീകരിക്കും. ഇത് കൂടാതെ തീര്‍ത്ഥാടന പാതികളിലെ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയര്‍ സര്‍വ്വീസ് സെന്ററുകളിലും ടെലിഫോണ്‍ എക്‌സേഞ്ചുകളിലും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. വിവിധ വ്യാപാര കേന്ദ്രങ്ങളിലൂടെ ബിഎസ്എന്‍എല്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കും. പമ്പ, ശബരിമല എന്നിവിടങ്ങളില്‍ എസ്ടിഡി ബൂത്തുകള്‍ ഒരുക്കും. ശബരിമ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്നവര്‍ക്ക് ബിഎസ്എന്‍എല്‍ സിം കാര്‍ഡുകള്‍ വിതരണം ചെയ്യും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ഓക്‌സിജന്‍ പാര്‍ലറുകളില്‍ നിന്നു കണ്‍ട്രോള്‍ റൂമിലേക്ക് ബിഎസ്എന്‍എല്‍ ഹോട്ട്‌ലൈനുകള്‍  നല്‍കും. ഈ സേവനം ആവശ്യമുള്ളവര്‍ 04735 203232 നമ്പറില്‍ ബന്ധപ്പെടണം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ച് ഫോര്‍ജി സംവിധാനം ഈ വര്‍ഷം തന്നെ ആരംഭിക്കും. കേബിളുകളുടെ കുറവ് ലാന്‍ഡ് ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിന് തടസ്സമാകുന്നുണ്ട്. പഴയ 500, 1000 നോട്ടുകള്‍ മാറുന്നതിന് ഉപഭോക്തൃസേവന കേന്ദ്രങ്ങളില്‍ താല്‍കാലിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു. സീനിയര്‍ ഉദ്യോഗസ്ഥരായ ജോമോന്‍ ജോസഫ്, നെബു മാത്യു ജേക്കബ്ബ്, പി ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day