|    Aug 18 Sat, 2018 8:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍: യുപി ചെലവിടുന്നത് 150 കോടി

Published : 7th August 2018 | Posted By: kasim kzm

ലഖ്‌േനാ: സംസ്ഥാനത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ വികസനത്തിനായി 150 കോടി രൂപ അനുവദിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി തയ്യാറാക്കിയ പദ്ധതിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നല്‍കിയെന്നും നടപടികള്‍ ആഗസ്ത് 31ന് ആരംഭിക്കുമെന്നും ഊര്‍ജമന്ത്രി ശ്രീകാന്ത് ശര്‍മയാണ് അറിയിച്ചത്. പ്രാചീന ചരിത്രത്തിന്റെ മഹത്വം പുനരുജ്ജീവിപ്പിക്കുന്നതിനോടൊപ്പം മാതൃകാ തീര്‍ത്ഥാടന കേന്ദ്രങ്ങളാക്കി ഇവയെ മാറ്റുകയാണു മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നും ശ്രീകാന്ത് ശര്‍മ പറഞ്ഞു. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നായ വൃന്ദാവന്‍ വികസിപ്പിക്കുന്നതിനു സര്‍ക്കാര്‍ നടപികളെടുത്തതായും മന്ത്രി പറഞ്ഞു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നു മാസങ്ങള്‍ക്കുള്ളില്‍ നിര്‍മിച്ച ‘ബ്രിജ് തീര്‍ത്ഥ് വികാസ പരിഷത്തിന്റെ നിര്‍മാണം സംസ്ഥാനത്തു തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss