|    Aug 19 Sat, 2017 4:50 pm
FLASH NEWS

തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ക്കു പരിക്ക്

Published : 22nd November 2016 | Posted By: SMR

പത്തനംതിട്ട: ശബരിമല പാതയില്‍ നിലയ്ക്കലിന് സമീപം തീര്‍ഥാടകരുടെ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. അഞ്ചല്‍ കോട്ടയ്ക്കല്‍                 പറയന്‍മൂല ചരിവുവിള പുത്തന്‍വീട്ടില്‍ പ്രവീണ്‍ (40), മാതാവ് ശാന്തമ്മ (61) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നിലയ്ക്കല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂക്ഷയ്ക്ക് ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു അപകടം. പ്രവീണിന്റെ പിതാവിനും നാലു വയസ്സുള്ള മകള്‍ക്കും പരിക്കില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക