|    Mar 26 Sun, 2017 5:10 am
FLASH NEWS

തീര്‍ത്ഥാടകര്‍ അവസാനവട്ട ഒരുക്കത്തില്‍;നാളെ മിനായിലേക്ക് നീങ്ങും

Published : 8th September 2016 | Posted By: SMR

സലീം ഉളിയില്‍

മക്ക: ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി നാളെ മിനായിലേക്ക് തിരിക്കുന്ന ഹാജിമാര്‍ അവസാനവട്ട ഒരുക്കത്തി ല്‍. നാളെ വൈകുന്നേരം മുതല്‍ ഹാജിമാര്‍ മിനായിലേക്ക് നീങ്ങും. മിനായിലേക്ക് പോവുമ്പോള്‍ കൈയില്‍ കരുതേണ്ട സാധനങ്ങളും മറ്റും ഹാജിമാര്‍ ഇതിനകം തന്നെ സജ്ജീകരിച്ചിട്ടുണ്ട്. മിനായില്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ ഔദ്യോഗിക വോളന്റിയര്‍മാരെത്തി മാര്‍ഗനിര്‍ദേശങ്ങ ള്‍ നല്‍കി. കര്‍മങ്ങളെക്കുറിച്ചുള്ള ക്ലാസുകളും നടന്നിരുന്നു. സ്വകാര്യ ഗ്രൂപ്പിലെത്തിയവര്‍ക്ക് ഗ്രൂപ്പ് അമീറുമാര്‍ തന്നെയാണ് കര്‍മങ്ങളെക്കുറിച്ചും മറ്റും ബോധവല്‍ക്കരണം നല്‍കുന്നത്. തീര്‍ത്ഥാടനത്തിനെത്തിയവരില്‍ മിക്കയാളുകള്‍ക്കും സ്ഥലങ്ങളെ കുറിച്ച് മുന്‍പരിചയമില്ലാത്തതിനാല്‍ സന്നദ്ധ പ്രവര്‍ത്തകരും നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. പൊതുവേ തിരക്കും അതുകൊണ്ടുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്കും സാധ്യതയുള്ളതിനാ ല്‍ മാനസിക-ശാരീരിക തയ്യാറാടെപ്പുകളാണ് നടത്തേണ്ടത്. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ മരുന്നുകളും ഗുളികകളും കരുതണമെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. മശാഇര്‍ ട്രെയിന്‍ ടിക്കറ്റുകള്‍, മുതവ്വിഫ് നല്‍കുന്ന ഭക്ഷണ കൂപ്പണുകള്‍ എന്നിവയും തിരിച്ചറിയാനുള്ള രേഖകളും കൈയില്‍ കരുതണം. മശാഇര്‍ ട്രെയിനുകളില്‍ സഞ്ചരിക്കാനുള്ള ടിക്കറ്റുകള്‍ ഹാജിമാര്‍ക്ക് വിതരണം ചെയ്തു തുടങ്ങി. മുതവ്വിഫ് നിശ്ചയിച്ച് സമയങ്ങളില്‍ തീര്‍ത്ഥാടകര്‍ ഒരുങ്ങി നില്‍ക്കേണ്ടതുണ്ട്. ബസ്സുകളിലാണ് ഹാജിമാരെ മിനായിലേക്ക് കൊണ്ടുപോവുക. തിരക്ക് കണക്കിലെടുത്ത് വിവിധ രാജ്യങ്ങളിലെ ഹാജിമാരെ വ്യത്യസ്ത സമയങ്ങളിലാണ് മിനായിലെത്തിക്കുക. തീര്‍ത്ഥാടകര്‍ മൊബൈല്‍ഫോണുകള്‍, മൊബൈല്‍ ചാര്‍ജറുകള്‍ എന്നിവ കൈയില്‍ കരുതണം. ടെന്റുകളില്‍ വൈദ്യുതി ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവരെ തടയുകയെന്ന ലക്ഷ്യത്തോടെ മിനായിലേക്കുള്ള റോഡുകള്‍ കഴിഞ്ഞ ദിവസം മുതല്‍ അടച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് മിനാ. ടെന്റുകളി ല്‍ നമ്പറുകളിടുന്നതും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും മറ്റുമായ ജോലികള്‍ ഇന്ന് പൂര്‍ത്തിയാവും. അറ്റകുറ്റപ്പണികള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. വോളന്റിയര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മുതവ്വിഫ് തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍ പാലിച്ചാ ല്‍ ഒരു പരിധിവരെ പ്രയാസ രഹിതമായി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. മിനയിലും അറഫയിലും ശക്തമായ ചൂട് അനുഭവപ്പെടുന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. അത്യുഷ്ണത്താല്‍ ഉണ്ടാവുന്ന അമിതമായ വിയര്‍പ്പ് ശരീരത്തിന്റെ നിര്‍ജ്ജലീകാരാവസ്ഥയ്ക്ക് കാരണമാവും. ഏത് അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിന്റെ ഭാഗമായി സൗദിയുടെ വിവിധ സുരക്ഷാ വിഭാഗങ്ങള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹെലികോപ്ടര്‍ നിരീക്ഷണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക