|    Sep 20 Wed, 2017 4:38 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം ഇന്‍ഫര്‍മേഷന്‍ വിങ്

Published : 4th September 2016 | Posted By: SMR

മക്ക: ഹറമില്‍ വഴിതെറ്റി കാണാതാവുന്ന തീര്‍ത്ഥാടകരെ കണ്ടെത്തുന്നതിനായി ഫ്രറ്റേണിറ്റി ഫോറം ഏര്‍പ്പെടുത്തിയ ഇന്‍ഫ ര്‍മേഷന്‍ സംവിധാനം ഹാജിമാര്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമാവുന്നു. ഇതിനായി വാട്‌സ്ആപ്പ് ഗ്രൂപ്പ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
കൂട്ടമായി ഹറമിലെത്തുന്ന തീര്‍ത്ഥാടകര്‍ ഒറ്റപ്പെട്ടുപോവുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇത്തരത്തിലുള്ളവരെ കണ്ടെത്തിയാല്‍ ഹറമിലെ വിവിധ ഭാഗങ്ങളില്‍ സേവനത്തിലേര്‍പ്പെട്ട ഫോറം വോളന്റിയര്‍മാര്‍ വാട്‌സ്ആപ്പ് മുഖേന വിവരം നല്‍കും. തുടര്‍ന്ന് ഒറ്റപ്പെട്ടുപോയവരെ അവരവരുടെ റൂമുകളിലെത്തിക്കും.
തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ കൂട്ടംതെറ്റിയാല്‍ തീര്‍ത്ഥാടകരും വോളന്റിയര്‍മാര്‍ക്ക് വിവരം നല്‍കുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമാവുന്നു. കുടുംബങ്ങളോടൊപ്പമെത്തിയവര്‍ക്കും കൂട്ടംതെറ്റുന്ന ഘട്ടത്തില്‍ ഇത് ഉപകാരപ്രദമാവുന്നു.
24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ഗ്രൂപ്പില്‍ കാണാതാവുന്നവര്‍ക്കു പുറമേ, ആശുപത്രിയിലെത്തിക്കേണ്ടവര്‍, ലോസ്റ്റ് ബാഗേജ് തുടങ്ങിയ വിവരങ്ങളും കൈമാറുന്നുണ്ട്. കൂടാതെ ഹാജിമാര്‍ക്കുള്ള സംശയനിവാരണത്തിനും മറ്റും 05626 90539 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഫ്രറ്റേണിറ്റി ഫോറത്തിന്റെ സേവനം ലഭ്യമാവും.
ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴിലുള്ള ഹറം ടാസ്‌ക്‌ഫോഴ്‌സ് വിഭാഗവും ഫ്രറ്റേണിറ്റി ഫോറത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഫോറവുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന ടാസ്‌ക് ഫോഴ്‌സില്‍ റിപോര്‍ട്ട് ചെയ്യുന്ന മിസ്സിങ് സംഭവങ്ങളും അവര്‍ കൈമാറുന്നതിനാല്‍ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കപ്പെടുന്നതായി ഫോറം വോളന്റിയര്‍ കോ-ഓഡിനേറ്റര്‍ ഖലീല്‍, ക്യാപ്റ്റന്‍ അബ്ദുല്‍ ഗഫ്ഫാര്‍ എന്നിവര്‍ അറിയിച്ചു.
അസീസിയ്യ ഭാഗത്തേക്ക് ബസ് കയറ്റിവിടുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിന് ബസ് പോയിന്റുകളിലും ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍മാര്‍ ഉള്ളതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് വേഗം താമസസ്ഥലത്ത് എത്താന്‍ കഴിയുന്നുണ്ട്. ബസ് പോയിന്റുകളില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ നിര്‍ദേശപ്രകാരം സേവനത്തിനിറങ്ങുന്ന ഫോറം വെള്ളം, ചെരിപ്പ് വിതരണം, വീല്‍ചെയര്‍ സൗകര്യം എന്നിവയ്‌ക്കൊപ്പം ഹാജിമാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും നല്‍കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക