|    May 22 Mon, 2017 11:02 pm
FLASH NEWS

തീരുമാനമെടുത്തില്ലെന്ന് മന്ത്രി

Published : 19th August 2016 | Posted By: SMR

കോഴിക്കോട്: കണ്‍സ്യൂമര്‍ ഫെഡ് ഓണ്‍ലൈനില്‍ മദ്യവില്‍പന നടത്താന്‍ തീരുമാനിച്ചത് അറിയില്ലെന്നും അത്തരം മദ്യവില്‍പനയ്ക്ക് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. കണ്‍സ്യൂമര്‍ ഫെഡിന്റെ 59 ഔട്ട്‌ലെറ്റുകളില്‍ ഓണ്‍ലൈന്‍ മദ്യവില്‍പന നടത്താന്‍ അവര്‍ക്ക് തീരുമാനിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രപ്പോസല്‍ ഇതുവരെ വന്നിട്ടില്ല. വന്നതിനുശേഷമേ തീരുമാനമെടുക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഓണത്തിന് ഓണ്‍ലൈന്‍ വഴി മദ്യവില്‍പന നടത്തുമെന്ന കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ മെഹബൂബിന്റെ പ്രഖ്യാപനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള സമ്പ്രദായത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍, ക്യൂ സമ്പ്രദായം തുടരാനാവില്ല. വി എം സുധീരന്‍, രമേശ് ചെന്നിത്തല, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂടി അഭിപ്രായം പരിഗണിച്ചേ അന്തിമ തീരുമാനമെടുക്കൂവെന്നും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day