|    Jun 26 Mon, 2017 5:42 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തീരുമാനങ്ങള്‍ പിന്‍വലിക്കുക എന്നത് മോദിയുടെ രക്തത്തിലില്ല: നായിഡു

Published : 24th November 2016 | Posted By: SMR

ന്യൂഡല്‍ഹി: എടുത്ത തീരുമാനങ്ങള്‍ പിന്‍വലിക്കുകയെന്നത് നരേന്ദ്രമോദിയുടെ രക്തത്തിലില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. 1000, 500 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഡല്‍ഹിയില്‍ വച്ച് നടന്ന മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു. നോട്ടുകള്‍ പിന്‍വലിച്ച നടപടിയെ ഉറി ആക്രമണത്തോടുപമിച്ച പ്രതിപക്ഷത്തെ നായിഡു വിമര്‍ശിച്ചു. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും പ്രതിപക്ഷം ഓടിയൊളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക