|    Sep 20 Wed, 2017 9:47 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തീരുമാനം തിരക്കിട്ടെടുത്തതല്ല: ആഭ്യന്തര മന്ത്രി

Published : 12th November 2016 | Posted By: SMR

ലഖ്‌നോ: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം തിരക്കിട്ടെടുത്തതല്ലെന്നും നല്ല ആസൂത്രണം അതിന്റെ പിന്നിലുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാഷ്ട്രീയത്തിലെ അഴിമതി തടയാന്‍ ഇപ്പോഴത്തെ നടപടി സഹായകരമാവും. രാജ്യത്ത് മാത്രമല്ല; ലോകത്തുടനീളം തീരുമാനം അമ്പരപ്പുണ്ടാക്കി. പാവപ്പെട്ടവരും ധനികരും തമ്മിലുള്ള വിടവ് ഈ നടപടിമൂലം നികത്താനാവും. മന്ത്രി പറഞ്ഞു. ഇന്ത്യന്‍ കൊമേഴ്‌സ് അസോസിയേഷന്റെ 69ാമതു വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നടപടിയെ ഇന്ത്യയിലും ലോകത്തുമുള്ള സാമ്പത്തിക വിദഗ്ധര്‍ സ്വാഗതം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക