|    Jan 18 Wed, 2017 11:40 pm
FLASH NEWS

തീരസംരക്ഷണം, തുറമുഖങ്ങള്‍; സമഗ്ര റിപോര്‍ട്ട് ആറു മാസത്തിനകം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Published : 8th July 2016 | Posted By: SMR

കൊച്ചി: തീരസംരക്ഷണം, മല്‍സ്യബന്ധന തുറമുഖങ്ങള്‍, ഫിഷ്‌ലാന്റിങ് സെന്റര്‍ എന്നിവ സംബന്ധിച്ച സമഗ്ര പദ്ധതി ആറു മാസത്തിനകം രൂപപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഫിഷറീസ് മേഖലയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപന അധികൃതരുമായി കൊച്ചി സിഎംഎഫ്ആര്‍ഐയില്‍ നടത്തിയ കൂടിക്കാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എട്ടു കേന്ദ്രസ്ഥാപനങ്ങളുമായുള്ള ചര്‍ച്ചയില്‍ നാലു സ്ഥാപനങ്ങളുടേതുമാത്രമാണ് പൂര്‍ത്തിയായത്. തുടര്‍ചര്‍ച്ച 26നു നടത്തുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് 596 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള തീരദേശമാണുള്ളത്. 1957ലെ ഇഎംഎസ് സര്‍ക്കാര്‍ ഈ മേഖലയിലെ വികസനം സംബന്ധിച്ചുണ്ടാക്കിയ കാഴ്ചപ്പാടിന് അനുസൃതമായി പിന്നീട് പോവാനായില്ല. എവിടെയൊക്കെ ഹാര്‍ബര്‍ വേണമെന്നും ഫിഷ്‌ലാന്റിങ് സെന്റര്‍ എവിടെയാവാമെന്നും ഒരുധാരണയും പിന്നീടുണ്ടായില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഫിഷറീസുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ എട്ടോളം സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. അവരുടെ സാങ്കേതികജ്ഞാനം തൊഴിലാളികള്‍ക്ക് വേണ്ടത്ര പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള ഒരു ഇടപെടലും ഉണ്ടായില്ല. അതിനു ബന്ധപ്പെട്ടവരെയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സ്ഥിരം ഉപദേശക സമതി രൂപീകരിക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശ്യം. മൂന്നു മാസത്തിലൊരിക്കല്‍ യോഗം ചേരുംവിധം നിയമപരമായ ഒരു സംവിധാനമായി ഉപദേശക സമതിയെ മാറ്റണം. ഇതിലെ അംഗങ്ങള്‍ ആരൊക്കെയാവണമെന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക