|    Jul 23 Sun, 2017 12:36 am
FLASH NEWS

തീരമേഖലകളില്‍ സാമൂഹിക വിരുദ്ധ ശല്യം

Published : 4th July 2016 | Posted By: SMR

വര്‍ക്കല: തീരമേഖലയില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. ഇടവ ഗ്രാമപ്പഞ്ചായത്തും പരവൂര്‍ നഗരസഭയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് കാപ്പില്‍ തെക്കുംഭാഗം തീരദേശ റോഡില്‍ സാമഹിക വിരുദ്ധര്‍ തകര്‍ത്ത കടലോര ബഞ്ചുകള്‍ ഇനിയും പുനസ്ഥാപിച്ചില്ല. സയാഹ്ന സവാരിക്കെത്തുന്നവര്‍ക്കും ഉല്ലാസയാത്രക്കാര്‍ക്കും വേണ്ടിയാണ് തീരദേശത്ത് ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അതിര്‍ത്തിയെ ചൊല്ലി തുടരുന്ന തര്‍ക്കമാണ് കടലോര മേഖലകളിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണം.
2010 ലാണ് അധികാര പരിധിയെ ചൊല്ലിയുള്ള തര്‍ക്കം ഉരുത്തിരിഞ്ഞത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇതിന് ശാശ്വത പരിഹാരം കാണാന്‍ ബന്ധപ്പെട്ട റവന്യൂ അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഇതോടെ ഇരുകൂട്ടരും കൈയ്യൊഴിഞ്ഞ തീരം നിലവില്‍ അവഗണന നേരിടുകയാണ്.
കാപ്പില്‍ ഭാഗത്ത് തിരുവനന്തപുരം കൊല്ലം ജില്ലകളെ വേര്‍തിരിക്കുന്ന അതിര്‍ത്തിക്കല്ല് ഇല്ലാത്തതാണ് വാക്കു തര്‍ക്കങ്ങള്‍ക്ക് വഴിവക്കുന്നത്.
പ്രാദേശിക ഭരണകൂടങ്ങളും പോലിസും കൈയ്യൊഴിഞ്ഞ തീരത്ത് പുറമെ നിന്നും മദ്യപിച്ചെത്തുന്ന സാമൂഹിക വിരുദ്ധര്‍ സൈ്വര വിഹാരം കൊള്ളുകയാണ്. ഇക്കഴിഞ്ഞ മെയ് 22ന് ഇതേ മാതൃകയില്‍ പാപനാശം ഹെലിപ്പാഡിലും സാമൂഹിക വിരുദ്ധര്‍ തീരദേശ ബഞ്ചുകള്‍ തകര്‍ത്തിരുന്നു.
ഹെലിപ്പാഡില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാനായി സജ്ജീകരിച്ചിരുന്ന പത്തോളം സിമന്റ് ബഞ്ചുകളാണ് മദ്യലഹരിയില്‍ എത്തിയവര്‍ തകര്‍ത്തത്. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വര്‍ക്കല പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക