|    Aug 14 Tue, 2018 12:04 pm
FLASH NEWS

തീരദേശ ഹര്‍ത്താല്‍ വിജയിപ്പിക്കുക: കേരള സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍

Published : 19th June 2017 | Posted By: fsq

 

കൊച്ചി: പുതുവൈപ്പിലെ ജനവാസകേന്ദ്രത്തില്‍ ഐഒസി പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം പോലിസിനെ ഉപയോഗിച്ച് തകര്‍ക്കാനുള്ള നീക്കത്തിലും ലാത്തിചാര്‍ജിലും പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ തീരദേശഹര്‍ത്താല്‍ നടത്താന്‍ കേരള സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കൊച്ചി-ചെല്ലാനം ഹാര്‍ബറുകളില മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനം ഉപേക്ഷിച്ച് സമരത്തിന്റെ  ഭാഗമാകും. സമാധാനപരമായി സമരം നടത്തുന്ന മല്‍സ്യത്തൊഴിലാളികളെയും പ്രദേശവാസികളെയും പിന്തിരിപ്പിക്കാന്‍ കൊച്ചി എസിപിയുടെ നേതൃത്വത്തില്‍ പോലിസിനെ ഉപയോഗിച്ചുള്ള സര്‍ക്കാര്‍ നടപടി കാടത്തമാണ്. സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും മൃഗീയമായി നേരിട്ട എസിപിയുടെ നടപടി മനുഷ്യത്വപരമല്ല. അന്വേഷണവിധേയമായി എസിപിയെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ തെരുവിലിറങ്ങാന്‍ അനിവദിക്കാതെ എസിപി ഓഫിസ് വളയല്‍ ഉള്‍പ്പെടെയുള്ള സമരത്തിന് ഫെഡറേഷന്‍ നേതൃത്വം നല്‍കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജാക്‌സണ്‍ പൊള്ളയില്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി വി വില്‍സന്‍ അധ്യക്ഷതവഹിച്ചു. വി ഡി മജീന്ദ്രന്‍, എന്‍ ജെ ആന്റണി, വി എസ് പൊടിയന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss