|    Dec 13 Thu, 2018 3:49 am
FLASH NEWS

തീരദേശ സംരക്ഷണവുമായി ഇക്കൊ കൊയിലാണ്ടി വളപ്പ്‌

Published : 25th May 2017 | Posted By: fsq

 

വടകര: കാലങ്ങളായി തീരദേശത്ത് കടല്‍ഭിത്തിയില്ലാത്തത് കാരണം കാലവര്‍ഷക്കാലത്ത് ദുരിതമനുഭവിക്കുന്ന കൊയിലാണ്ടിവളപ്പിലെ കടല്‍തീരം സംരക്ഷണത്തിനായി ഇക്കൊ കൊയിലാണ്ടിവളപ്പ് സംഘടന രംഗത്തെത്തി. കാലവര്‍ഷ സമയത്ത് കടല്‍ഭിത്തിയില്ലാത്തത് കാരണം ഇവിടെ കടല്‍ കരയിലേക്ക് ഇരച്ചു കയറുകയാണ് ചെയ്യുന്നത്. മദ്‌റസയും, വീടുകളുമുള്ള പ്രദേശമായതിനാല്‍ ഭീതിയോടെ കഴിയുന്ന ഇവിടത്തുകാര്‍ക്ക് നേരിയ ആശ്വസമാവുകയാണ് തീര സംരക്ഷണമെന്ന പേരില്‍ മണ്ണിട്ട് ഉയര്‍ത്തിയത്. വേനല്‍ കാലത്ത് കരയില്‍ കുമിഞ്ഞു കൂടുന്ന മണ്ണ് കാലവര്‍ഷമെത്തുന്നതോടെ കടലിലേക്ക് തന്നെ പോവുകയാണ് പതിവ്. മാത്രമല്ല കടല്‍ഭിത്തിയാണെങ്കില്‍ തീരെ ശക്തികുറഞ്ഞ രീതിയിലുമാണ് ഇവിടെ. സമീപത്തെ ഒരു കെട്ടിടം പൊളിച്ചുനീക്കിയതില്‍ മിച്ചം വന്ന നൂറ് കണക്കിന് ലോഡ് ചെമ്മണ്ണ് സ്വന്തമായി പണം നല്‍കിയാണ് ഇക്കൊ കൊയിലാണ്ടി വളപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ നിരത്തിയിരിക്കുന്നത്. കടല്‍ഭിത്തിയില്ലാത്ത പ്രശ്‌നം പല തവണ അധികൃതര്‍ക്ക് മുന്നില്‍ പരാതി അറിയിച്ചിട്ടും പരിഹാരം കാണാനായിട്ടില്ല. കാലവര്‍ഷക്കാലത്ത് അധികാരികള്‍ ഇവിടെ സന്ദര്‍ശിച്ച് അടുത്ത വര്‍ഷത്തേക്ക് പരിഹാരം കാണാമെന്നുള്ള പരിഹാസമായ വാക്കുകള്‍ നല്‍കുകയാണ് പതിവ്. ഇത്തരം പ്രവൃത്തികള്‍ കണ്ടെങ്കിലും അധികാരികളുടെ കണ്ണ് തുറക്കണമെന്നും കടല്‍തീരം സൗന്ദര്യവത്കരിക്കുക എന്ന ഉദ്ദേശ്യം കൂടിയാണ് തീര സംരക്ഷണ യജ്ഞത്തിനായുള്ള പ്രവര്‍ത്തനം നടത്തിയതെന്നും എക്കൊ കൊയിലാണ്ടിവളപ്പിന്റെ ഭാരവാഹികള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss