|    Dec 13 Thu, 2018 1:50 pm
FLASH NEWS

തീരദേശ മേഖലയ്ക്കായി പ്രത്യേക പദ്ധതികള്‍

Published : 28th August 2016 | Posted By: SMR

മലപ്പുറം: തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് പിവി അബ്ദുല്‍ വഹാബ് എംപി അവതരിപ്പിച്ച പ്രമേയം ജില്ലാ കലക്ടര്‍ എ ഷൈനാമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം അംഗീകരിച്ചു. തീരദേശത്ത് വികസന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നും യുവജനങ്ങളുടെ ക്രിയാത്മകതയും സൗഹാ ര്‍ദവും വളര്‍ത്തുന്നതിനുതകുന്ന പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നുമാണ് പ്രമേയം.
തീരദേശ മേഖലയില്‍ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാനും ശാശ്വത സമാധാനം നില്‍നിര്‍ത്താനും അടിയന്തര നടപടി സ്വീകരിക്കണമെന്നും എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്ത് നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്രാമ വികസന വകുപ്പില്‍ ഒഴിഞ്ഞു കിടക്കുന്ന വിഇഒ തസ്തികയില്‍ അടിയന്തരമായി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി ഉബൈദുള്ള എംഎല്‍എ അവതരിപ്പിച്ച പ്രമേയവും രോഗികളടക്കമുള്ള ധാരാളം യാത്രക്കാ ര്‍ ആശ്രയിക്കുന്ന രാജ്യറാണി എക്‌സ്പ്രസ് അമൃത എക്‌സ്പ്രസില്‍ നിന്ന് സ്വതന്ത്രമാക്കി കൂടുതല്‍ ബോഗികളനുവദിക്കണമെന്നുമാവശ്യപ്പെട്ട് ടി വി ഇബ്രാഹിം എംഎല്‍എ അവതരിപ്പിച്ച പ്രമേയവും യോഗം അംഗീകരിച്ചു.ജില്ലയില്‍ വൈദ്യുതിയില്ലാത്ത 392 അങ്കണവാടികളില്‍ സൗരോര്‍ജ വൈദ്യുതീകരണം നടത്താന്‍ എംപി – എംഎല്‍എ ഫണ്ട് വിനിയോഗിക്കാനും തീരുമാനിച്ചു. പൊതുമരാമത്ത് – ദേശീയപാത റോഡുകളില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈനിടുന്നതിനെ തുടര്‍ന്നുണ്ടാവുന്ന കുഴികളുണ്ടാക്കുന്ന പ്രശ്‌നങ്ങ ള്‍ ഒഴിവാക്കുന്നതിന് പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശാ വര്‍ക്കര്‍മാരുടെയും ലാബ് ടെക്‌നീഷന്മാരുടെയും മുടങ്ങി കിടക്കുന്ന ശബളം, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒഴിവുള്ള തസ്തികകള്‍, വേങ്ങര ബൈപാസ്, മലപ്പുറം-കോട്ടപ്പടി ബൈപാസ്, കഞ്ഞിപ്പുര- മൂടാല്‍ റോഡ് വൈദ്യുതീകരണം,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന പരിരക്ഷാപദ്ധതി, പ്രതിരോധ കുത്തിവയ്പ് ബോധവല്‍ക്കരണം, മഞ്ചേരി മെഡിക്കല്‍ കോളജില്‍ പൊതുമരാമത്ത് വിഭാഗം പ്രവര്‍ത്തനം തുടങ്ങല്‍, ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിജ്, ആനക്കയം അഗ്രിക്കള്‍ച്ചറല്‍ റിസേ ര്‍ച്ച് സെന്റര്‍, പൊന്നാനിയില്‍ കൃഷി വകുപ്പ് ജീവനക്കാരുടെ ഒഴിവുകള്‍, നിലമ്പൂര്‍ കെഎസ് ആര്‍ടിസി ബസ് ടെര്‍മിനല്‍, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പുറമ്പോക്ക് ഭൂമി ഏറ്റെടുക്കല്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനം, തിരൂര്‍ നഗരസഭ പ്രദേശത്തെ ജലസ്രോതസുകളിലെ വെള്ളത്തിന്റെ ഗുണമേന്മ പരിശോധന, എടപ്പറ്റ പഞ്ചായത്തി ല്‍ സോളാര്‍ ഫെന്‍സിങ്, മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് പൈപ്പ്‌ലൈന്‍ തുടങ്ങിയ വിഷയങ്ങളില്‍ നടപടി ത്വരിതപ്പെടുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അധ്യക്ഷ നിര്‍ദേശം നല്‍കി.
പി വി അബ്ദുല്‍ വഹാബ് എംപി, എംഎല്‍എമാരായ വി അബ്ദുറഹിമാന്‍, ടി എ അഹമ്മദ് കബീര്‍, ടി വി ഇബ്രാഹിം, സി മമ്മൂട്ടി, എം ഉമ്മര്‍, പി  ഉബൈദുള്ള, പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ഇ അഹമ്മദ് എംപിയുടെ പ്രതിനിധി സലീം കുരുവമ്പലം, സ്പീക്കര്‍ പി ശ്രീരാമകൃഷണന്റെ പ്രതിനിധി പി വിജയന്‍, മന്ത്രി കെ ടി ജലീന്റെ പ്രതിനിധി പി മന്‍സൂര്‍, പൊന്നാനി, മഞ്ചേരി, നിലമ്പൂര്‍, താനൂര്‍, പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാന്‍മാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ (ഇന്‍ചാര്‍ജ്) എന്‍ കെ ശ്രീലത  പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss