|    Sep 21 Thu, 2017 7:24 pm
FLASH NEWS

തീരദേശ മേഖലയില്‍ കഞ്ചാവ് വില്‍പന വ്യാപകം

Published : 15th July 2017 | Posted By: fsq

 

ചാവക്കാട്: ലഹരി വില്‍പ്പനക്കെതിരെ എക്‌സൈസ്, പോലിസ് പരിശോധനകള്‍ ഫലപ്രദമാകുന്നില്ലെന്ന് ആക്ഷേപം. ഇതോടെ മേഖലയില്‍ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും വ്യാപകമായി. കഞ്ചാവ് വില്‍പ്പനയുടെ ജില്ലയിലെ പ്രധാന കേന്ദ്രം തീരദേശ മേഖലയാണ്. കഴിഞ്ഞ മാസം 20 കിലോയിലധികം കഞ്ചാവാണ് പോലിസ് പിടികൂടിയിരുന്നത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍, പാരലല്‍ കോളജുകള്‍, തൊഴില്‍ രഹിതരായ യുവാക്കള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് കഞ്ചാവ് ലോബി സജീവമായിരിക്കുന്നത്. ചാവക്കാട് ബസ് സ്റ്റാന്റ്, ഒരുമനയൂര്‍ കണ്ടുകടവ് പാലം പരിസരം, കടപ്പുറം തൊട്ടാപ്പ് സുനാമി  കോളനി മേഖലകളിലെല്ലാം കഞ്ചാവ് വില്‍പ്പന സജീവമാണ്. വിദ്യാര്‍ത്ഥികളുള്‍പ്പെടെ കഞ്ചാവുപയോഗിക്കുന്നവരുടെ എണ്ണവും അപകടകരമാം വിധം വര്‍ധിച്ചുവരികയാണ്. ഒരു പൊതിക്ക് 200 രൂപ മുതല്‍ മൂന്നൂറു രൂപവരെയാണ് വില. പൊതിക്ക് നൂറു രൂപ പ്രകാരം വില്‍പ്പനക്കാര്‍ക്ക് ലാഭം ലഭിക്കും. കഞ്ചാവുക്കാര്‍ക്കായുള്ള എക്‌സൈസ് പരിശോധനകള്‍ നാമമാത്രമാണെന്ന് ആക്ഷേപവുമുണ്ട്. ചില്ലറ വില്‍പ്പന നടത്തുന്നവര്‍ക്ക് കോടതി ജാമ്യം നല്‍കുന്നതും വില്‍പ്പനക്കാരെ ഭയരഹിതരാക്കുകയാണ്. അട്ടപ്പാടി, ഇടുക്കി, തമിഴ്‌നാട്ടിലെ തേനി എന്നിവിടങ്ങളില്‍ നിന്നെല്ലാം ജില്ലയിലേക്ക് കഞ്ചാവു വരുന്നുണ്ടെന്നാണ് വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക