|    Mar 23 Thu, 2017 10:06 am
FLASH NEWS

തീരദേശ മേഖലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

Published : 25th August 2016 | Posted By: SMR

ചാവക്കാട്:  ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ കഞ്ചാവിനെതിരെ പ്രത്യേക പോലിസ് സ്‌ക്വാഡ് രൂപവല്‍കരിച്ചിട്ടും തീരദേശ മേഖലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. കഞ്ചാവ് വില്‍പനയെ ചോദ്യം ചെയ്തതിന് ഗൃഹനാഥന് മര്‍ദനമേറ്റു. ഒരുമനയൂര്‍ മാങ്ങോട്ട് ക്ഷേത്രത്തിനടുത്ത് ചെമ്മീന്‍കെട്ടിനു സമീപം പേലി വീട്ടില്‍ അറുമുഖ (46) നാണ് മര്‍ദ്ദനമേറ്റ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്.
ചെമ്മീന്‍കെട്ട് കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി 40 വീട്ടുകാര്‍ ഒപ്പിട്ട പരാതി മാസങ്ങള്‍ക്കു മുമ്പ് പോലിസില്‍ നല്‍കിയിരുന്നു. പരാതി നല്‍കുന്നതിന് അറുമുഖനാണ് നേതൃത്വം നല്‍കിയത്. വീടിന് സമീപത്തെ വിവാഹ വീട്ടില്‍ പോയി മടങ്ങി വരുമ്പോഴാണ് അയല്‍വാസി തന്നെ മര്‍ദ്ദിച്ചതെന്ന് അറുമുഖന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കടപ്പുറം സുനാമിക്കോളനി പരിസരത്തുനിന്ന് കഞ്ചാവുമായി ഒരാളെ എക്‌സൈസ് സംഘം അറസ്റ്റുചെ—യ്തിരുന്നു. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്ന യുവാവാണ് പിടിയിലായത്. തീരദേശത്ത് കഞ്ചാവ് സജീവസാന്നിധ്യമായി മാറുന്നുവെന്നുതന്നെയാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്.
തീരദേശത്തേക്ക് ആന്ധ്രപ്രദേശില്‍നിന്ന് കഞ്ചാവ് എത്തിക്കുന്ന തമിഴ്‌നാട് സ്വദേശി ചാവക്കാട് പോലിസിന്റെ പിടിയിലായത് രണ്ടാഴ്ച മുമ്പാണ്. കഞ്ചാവിന്റെ മൊത്തവിതരണക്കാരനായിരുന്നു ഈ തമിഴ്‌നാട് സ്വദേശി. കടപ്പുറം സുനാമിക്കോളനി, ബ്ലാങ്ങാട് ബീച്ച്, തൊട്ടാപ്പ് ലൈറ്റ് ഹൗസ്, മന്ദലാംകുന്ന്, അകലാട്, വടക്കേക്കാട്, അവിയൂര്‍ എന്നിവിടങ്ങളിലൊക്കെ കഞ്ചാവു മാഫിയ ശക്തമാണെന്ന് എക്‌സൈസ് സംഘം തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ കഞ്ചാവു കേസുകളില്‍ പിടിക്കപ്പെടുന്നത് ഏതാനും ചിലര്‍ മാത്രം എന്നതാണ് അവസ്ഥ.
മിക്കപ്പോഴും പുതുതലമുറയില്‍പ്പെട്ടവരാണ് ഇതിന്റെ ലഹരിയില്‍ വീണുപോകുന്നതെന്നാണ് ഞെട്ടിക്കുന്ന സത്യം. പോലിസും എക്‌സൈസും ഇതിനെതിരെ ശക്തമായ നടപടിയെടുത്താലേ തീരദേശം കഞ്ചാവില്‍ നിന്നും മുക്തമാവൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

(Visited 38 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക