|    Aug 20 Sun, 2017 7:39 am
FLASH NEWS

തീരദേശ പോലിസ് സ്‌റ്റേഷന്‍ 14ന് ഉദ്ഘാടനം ചെയ്യും

Published : 10th August 2017 | Posted By: fsq

 

പൊന്നാനി: ഉദ്ഘാടനത്തിനൊരുങ്ങി പൊന്നാനി തീരദേശ പോലിസ് സ്‌റ്റേഷന്‍. സ്‌റ്റേഷന്‍ ഉദ്ഘാടനം 14ന് നിയമസഭാ സ്പിക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പൊന്നാനി തീരദേശ പോലിസ് സ്‌റ്റേഷന്‍ ഉദ്ഘാടനത്തിനൊരുങ്ങി. കടല്‍ വഴിയുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും, കടലിലെ അപകടങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായാണ് പൊന്നാനിയില്‍ തീരദേശ പോലിസ് സ്‌റ്റേഷന്‍ സ്ഥാപിച്ചത്. മലപ്പുറം ജില്ലയിലെ ഏക തീരദേശ പോലിസ് സ്‌റ്റേഷനാണ് പൊന്നായില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നത്. കാപ്പിരിക്കാട് മുതല്‍ വടക്ക് വള്ളിക്കുന്ന് വരെയാണ് സ്‌റ്റേഷന്‍ അതിര്‍ത്തി. നിര്‍മാണം പൂര്‍ത്തീകരിച്ച് സാങ്കേതിക തടസ്സങ്ങള്‍ മൂലമാണ് സ്‌റ്റേഷന്റെ ഉദ്ഘാടനം നീണ്ടുപോയത്. സ്‌റ്റേഷനിലേക്കാവശ്യമായ പോലിസുകാരെ ഇതിനകം നിയമിച്ചുകഴിഞ്ഞു. സിഐയക്ക് പുറമെ രണ്ട് എസ്‌ഐമാര്‍, ഒരു എഎസ്  െഎ, രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ ഉള്‍പ്പെടെ 28 പൊലീസുകാരെയാണ് സ്‌റ്റേഷനില്‍ നിയമിച്ചിട്ടുള്ളത്. സ്‌റ്റേഷനിലേക്കാവശ്യമായ ബോട്ടും, മറ്റു അനുബന്ധ ഉപകരണങ്ങളും അടുത്ത ദിവസം തന്നെ സ്‌റ്റേഷനിലെത്തും. ഇതിനു ശേഷം പോലിസുകാര്‍ക്ക് കടലില്‍ നീന്തുന്നതുള്‍പ്പെടെയുള്ള പരിശീലനവും നല്‍കും. തമിഴ്‌നാട് മാതൃകയില്‍ തീരദേശ മേഖലയിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ കോസ്റ്റല്‍ പോലിസിന് ഇടപെടുന്നതിനുള്ള നീക്കവും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. തീരദേശ പോലിസ് സ്‌റ്റേഷന്റെ ഉദ്ഘാടനം മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. സഹകരണ  ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എംപി   കെ കുഞ്ഞാലിക്കുട്ടി എംപി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക