|    Oct 19 Thu, 2017 12:55 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തീരദേശ പരിപാലന നിയമത്തില്‍ ഇളവ്; കേന്ദ്രത്തില്‍ വീണ്ടും സമ്മര്‍ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച തീരദേശ പരിപാലന വിജ്ഞാപനത്തിലെ ചില വ്യവസ്ഥകള്‍ സംസ്ഥാനത്തെ മല്‍സ്യത്തൊഴിലാളികള്‍ക്കും മറ്റ് തീരദേശവാസികള്‍ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ വീണ്ടും സമ്മര്‍ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
കെ ദാസന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഭവനനിര്‍മാണം അടക്കമുള്ള കാര്യങ്ങളില്‍ തീരദേശപരിപാലന നിയമത്തിലെ വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി വീണ്ടും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
നിലവില്‍ തീരദേശമേഖലയില്‍ താമസിക്കുന്നവരുടെ വീടുകള്‍ക്ക് വൈദ്യുതി, മറ്റ് സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് പഞ്ചായത്തിന്റെ അംഗീകാരം കൊടുക്കുന്നതിനാവശ്യമായ നടപടിയെടുക്കും. തീരദേശപരിപാലന നിയമത്തിന്റെ ഭാഗമായി രാജ്യത്തെ തീരദേശത്തെ നാലു മേഖലകളായാണു തിരിച്ചിരിക്കുന്നത്. തീരദേശ മേഖലയില്‍ താമസിക്കുന്ന മല്‍സ്യത്തൊഴിലാളികളാണ് കേന്ദ്രനിയമംമൂലം ഏറെ പ്രയാസം അനുഭവിക്കുന്നത്. കായലും കായല്‍ തുരുത്തും ഉള്‍പ്പെടുന്ന കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വ്യവസ്ഥകളില്‍ ഇളവു വേണമെന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തീരദേശമേഖലയില്‍ തദ്ദേശവാസികള്‍ക്ക് വീടുനിര്‍മിക്കാന്‍ അനുമതി നല്‍കണം. നിലവിലെ തറവിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തദ്ദേശവാസികളുടെ വീട് പുനര്‍നിര്‍മിക്കാന്‍ പാടുള്ളൂ എന്നും ഇത് 100 ച. മീറ്ററിനുള്ളിലായിരിക്കണമെന്നുമുള്ള വ്യവസ്ഥ ഒഴിവാക്കണം എന്നിവ അടക്കമുള്ള ആവശ്യങ്ങളാണ് കേന്ദ്രത്തിനു മുന്നില്‍ വച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക